ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പൂർണ പിന്തുണ നൽകുന്നുവെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ. കാർഷിക നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണ് ഡൽഹിയിലെ വിവിധ അതിർത്തിയിൽ പ്രതിഷേധിക്കുന്നത്. നിയമവിരുദ്ധമായി പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. കോൺഗ്രസ്, എൻസിപി, ഡിഎംകെ, എസ്പി, ടിആർഎസ്, ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾ നാളെ നടക്കുന്ന 'ഭാരത് ബന്ദിന്' ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. കർഷകരും സർക്കാരുമായി നടക്കുന്ന നാല് ഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
കർഷക സമരത്തിന് പിന്തുണയുമായി ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ - BSNL employees supports farmers' organisations
കാർഷിക നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണ് ഡൽഹിയിലെ വിവിധ അതിർത്തിയിൽ പ്രതിഷേധിക്കുന്നത്.