സിലിഗുരി : പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 57 കോടി രൂപ വിലവരുന്ന പാമ്പിൻ വിഷം പിടിച്ച് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). മൂന്ന് പാത്രങ്ങളിലായി പൊടി, പരൽ, ദ്രാവകം എന്നീ രൂപങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു പാമ്പിൻ വിഷം.
അന്താരാഷ്‌ട്ര മാർക്കറ്റിൽ ഏകദേശം 12 പൗണ്ട്, 56 ഔൺസ് തൂക്കം വരുന്നവയാണിതെന്നും ബിഎസ്‌എഫ് അറിയിച്ചു. സേനാസംഘം നടത്തിയ പ്രത്യേക അന്വേഷണത്തിൽ, ഡോംഗി ഗ്രാമത്തിലെ നിർമാണത്തിലിരുന്ന ഒരു വീട്ടിൽ മണ്ണിനടിയിൽ കുഴിച്ചിട്ട വിഷം പുറത്തെടുക്കുകയായിരുന്നു.
ALSO READ: ചേവായൂർ കൂട്ട ബലാത്സംഗ കേസിലെ മുഴുവൻ പ്രതികളും പിടിയില്‍
ഫ്രാൻസിൽ നിന്ന് ബംഗ്ലാദേശിലെത്തിച്ചതാകാം ഇതെന്നാണ് നിഗമനം. ഔഷധ ഗുണമുള്ളവയായതിനാൽ തന്നെ ഇന്ത്യയിലും ചൈനയിലുമായി ഇവ വിൽപന നടത്തുന്നതിനും കള്ളക്കടത്തുകാർ പദ്ധതിയിട്ടിരിക്കാമെന്നും സംശയിക്കുന്നു.