ETV Bharat / bharat

പശ്ചിമ ബംഗാളിൽ 12 കോടിയുടെ പാമ്പിൻ വിഷം ബിഎസ്എഫ് കണ്ടെടുത്തു - പാമ്പിൻ വിഷം

ഗ്ലാസ് പാത്രത്തിൽ വയലിൽ ഒളിപ്പിച്ച നിലയിലാണ് വിഷം കണ്ടെത്തിയത്. പാത്രം ഫ്രാൻസിൽ നിന്നുള്ള നിർമിതിയാണെന്ന സൂചനകളുണ്ട്.

പശ്ചിമ ബംഗാളിൽ 12 കോടിയുടെ പാമ്പിൻ വിഷം ബിഎസ്എഫ് കണ്ടെടുത്തു

author img

By

Published : Oct 24, 2021, 7:49 PM IST

കൊൽക്കത്ത: ദക്ഷിണ ദിനാജ്‌പൂരിൽ 12 കോടി രൂപ വിലമതിക്കുന്ന പാമ്പിൻ വിഷം അതിർത്തി സുരക്ഷ സേന (BSF) കണ്ടെടുത്തു. ഒരു ഗ്ലാസ് പാത്രത്തിൽ വയലിൽ ഒളിപ്പിച്ച നിലയിലാണ് വിഷം കണ്ടെത്തിയത്.

ALSO READ:ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; 25കാരന്‍ അറസ്റ്റില്‍

കുമാർഗഞ്ച് ബിഒപിയുടെ 61 ബറ്റാലിയനിലെ ജവാന്മാർ ശനിയാഴ്‌ച പട്രോളിങിനിടെ നടത്തുന്നതിനിടെ പാമ്പിൻ വിഷം കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്ന് രാത്രി തന്നെ ബാലുർഘട്ട് വനം വകുപ്പിന് കൈമാറി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

അതേസമയം വിഷം ഒളിപ്പിച്ചു വച്ചിരുന്ന പാത്രം ഫ്രാൻസിൽ നിന്നുള്ള നിർമിതിയാണെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.