രേവ: കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഇന്ത്യയിലെ പല ആശുപത്രികളും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തതിനാല്‍ രോഗബാധിതര്‍ പലരും വീട്ടില്‍ തന്നെ തുടരേണ്ട അവസ്ഥയും ഉണ്ട്. ഇതേ സാഹചര്യമനുഭവിച്ചിരിക്കുകയാണ് അതിര്‍ത്തി സുരക്ഷാ സേന ഉദ്യോഗസ്ഥനും അദ്ദേഹത്തിന്‍റെ ഭാര്യയും. കൊവിഡ് ബാധിതയായ ഭാര്യക്ക് ആശുപത്രിയില്‍ ചികിത്സ ലഭിക്കാനായി സൈനികന്‍ അവരെയും കൊണ്ട് അലഞ്ഞത് പത്ത് മണിക്കൂറാണ്.
മധ്യപ്രദേശിലെ രേവയില്‍ നിരവധി പേരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും ഇതിന് തയ്യാറായില്ല. അവസാനം ഇവര്‍ക്ക് തുണയായത് ഇടിവി ഭാരത് റിപ്പോര്‍ട്ടറാണ്. ഭാര്യയെ സഞ്ജസ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഇടിവി ഭിരത് റിപ്പോര്‍ട്ടര്‍ ഈ സൈനികനെ സഹായിക്കുകയും ചെയ്തു.
കൂടുതല്‍ വായിക്കുക.....ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസംമുട്ടി മരിച്ചു
സിഡി ജില്ല സ്വദേശിയാണ് ബിഎസ്എഫ് ജവാനായ വിനോദ് തിവാരി. ഐസിയു കിടക്കകളുടെ അഭാവവും ഓക്സിജൻ വിതരണത്തിലെ കുറവും മധ്യപ്രദേശിലെ കൊവിഡ് രോഗികളുടെ അവസ്ഥയെ കൂടുതൽ ദയനീയമാക്കുകയാണ്. ആശുപത്രിയിൽ കിടക്കയ്ക്കായി ആംബുലൻസുകളിൽ രോഗികള്‍ കിടക്കുന്നത് ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.
ആശുപത്രികളും ശ്മശാനങ്ങളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാൻ സ്ഥലം കണ്ടെത്താൻ പാടുപെടുകയാണ് ബന്ധുക്കള്‍. മധ്യപ്രദേശിൽ ചൊവ്വാഴ്ച 12,727 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം ഇതോടെ 4,33,704 ആയി.