ഥറണ്‍ തരണ്‍ (പഞ്ചാബ്) : പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച നുഴഞ്ഞു കയറ്റക്കാരനെ അതിർത്തി സേന (ബിഎസ്‌എഫ്) വെടിവച്ചു കൊന്നു. പഞ്ചാബിലെ അതിർത്തി ഗ്രാമമായ ഥറണ്‍ തരണ്‍ ജില്ലയിലെ അതിര്‍ത്തി വേലിക്ക് സമീപം സംശയാസ്‌പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട ബിഎസ്‌എഫ് ജവാന്‍മാര്‍ അവിടെ നിലയുറപ്പിക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ആളുകളെയാണ് ബിഎസ്‌എഫ് വെടിവച്ചത്.
നുഴഞ്ഞു കയറ്റക്കാർക്കു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇതു വക വയ്‌ക്കാതെ അതിർത്തി കടന്നവരെയാണ് ബിഎസ്‌എഫ് വെടിവച്ചത്. സ്വയരക്ഷയ്ക്കായി ആണ് നുഴഞ്ഞു കയറ്റക്കാരനെ സൈന്യം വെടിവച്ചത്. വെടിവച്ച രണ്ട് പാകിസ്ഥാനികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാനികളെ ബിഎസ്‌എഫ് വധിച്ചിരുന്നു.
ഇവരില്‍ നിന്നും മൂന്ന് പാക്കറ്റ് നിരോധിത വസ്‌തുക്കളാണ് സൈന്യം കണ്ടെടുത്തത്. കൂടാതെ പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി മയക്കുമരുന്ന് രാജ്യത്ത് എത്തിക്കാനുളള ശ്രമവും ബിഎസ്‌എഫ് പരാജയപ്പെടുത്തിയിരുന്നു. 22 ഡ്രോണുകളാണ് ഇത്തരത്തില്‍ സൈന്യം പിടിച്ചെടുത്തത്.
കഴിഞ്ഞ വര്‍ഷം 316 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കുകയും രണ്ട് പാകിസ്ഥാനി നുഴഞ്ഞു കയറ്റക്കാരെ വെടിവച്ച് കൊല്ലുകയും ചെയ്‌തു. കൂടാതെ 67ഓളം ആയുധങ്ങളും ഹെറോയ്‌നും കണ്ടെടുത്തു. ഇത്തരത്തിൽ ഈ വർഷം 23 പാകിസ്ഥാൻ പൗരന്മാരെ വ്യത്യസ്‌ത സംഭവങ്ങളിലായി പിടികൂടുകയുമുണ്ടായി.