ETV Bharat / bharat

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബൊമ്മൈ തുടരും, യദ്യൂരപ്പ കേന്ദ്രകമ്മറ്റിയിലേക്ക്

കര്‍ണാടക രാഷ്ട്രീയം അതിന്‍റെ പുതിയ സമവാക്യങ്ങള്‍ കുറിക്കാനൊരുങ്ങുകയാണ്. യദ്യൂരപ്പ എന്ന രാഷ്ട്രീയ കൗശലക്കാരന്‍റെ നീക്കങ്ങളും നിര്‍ണായകമാണ്. യദ്യൂരപ്പയെ ബിജെപി ദേശീയ പാർലമെന്‍ററി കൗൺസിലിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായും നിയമിച്ചതിന് പിന്നലെ ബിജെപി തന്ത്രമെന്താണെന്നത് കൗതുകകരമാണ്

യദ്യൂരപ്പയെ കേന്ദ്രകമ്മറ്റിയിലേക്ക് മാറ്റി ബിജെപിയുടെ നീക്കം; മുഖ്യമന്ത്രി കസേരയില്‍ ഇരുപ്പുറപ്പിച്ച് ബൊമ്മൈ

author img

By

Published : Aug 19, 2022, 7:44 AM IST

ബെംഗളൂരു: എന്നും കോളിളക്കം നിറഞ്ഞതാണ് കര്‍ണാടക രാഷ്ട്രീയം. അപ്രതീക്ഷിത അട്ടിമറികള്‍ ഏത് നിമിഷവും സംഭവിക്കാവുന്ന ഇടം. അട്ടിമറിയിലൂടെ അല്ലെങ്കിലും അധികാരത്തില്‍ തുടരുന്ന ബസവരാജ ബൊമ്മൈക്ക് ഒരുപക്ഷെ ശത്രുപാളയത്തേക്കാള്‍ ഭയം സ്വന്തം പാളയമായിരുന്നു.

അതിനാല്‍ തന്നെ മുന്നിലും പിന്നിലും ഒരുപോലെ കുരുക്കള്‍ നീക്കിയാണ് ബസവരാജ ബൊമ്മൈ തന്‍റെ സര്‍ക്കാറിനെ പിടിച്ച് നിര്‍ത്തുന്നത്. പാര്‍ട്ടിയിലെ തന്ത്രങ്ങളും, രാഷ്ട്രീയ കരുനീക്കങ്ങളും അറിയുന്ന ബൊമ്മൈക്ക് പക്ഷെ എന്നുമൊരു ഭീഷണി മുന്‍ മുഖ്യമന്ത്രികൂടിയായ ബിഎസ് യദ്യുരപ്പയായിരുന്നു. ബിജെപിക്കും യദ്യൂരപ്പയിലെ രാഷ്ട്രീയ കൗശലക്കാരനെ ഭയമാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം യദ്യൂരപ്പയെ ബിജെപി കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയിലും പാര്‍ലമെന്‍ററി ബോഡ് അംഗമായും തെരഞ്ഞെടുത്തതോടെ ഭാരിച്ച ഉത്തരവാദിത്വം നല്‍കി ഉയര്‍ത്തുകയാണ് പാര്‍ട്ടി ചെയ്തത്. ഇതൊരു പക്ഷെ ഏറ്റവും ആശ്വാസം പകരുക ബൊമ്മൈക്ക് കൂടിയാണ്. മാത്രമല്ല ഇതിലൂടെ യദ്യൂരപ്പയെ അധികാരം നല്‍കി അനുയിപ്പിക്കുകയും സംസ്ഥാനത്തിന്‍റെ സര്‍വാധിപത്യം ബൊമ്മൈക്ക് നല്‍കി ചുവടുറപ്പിക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഒരു പക്ഷെ ബിഹാറില്‍ നേരിട്ട അപ്രതീക്ഷിത അട്ടിമറി കര്‍ണാടകയില്‍ നടക്കാതിരിക്കാനുള്ള ഒരു തന്ത്രം കൂടിയാകാം നീക്കമെന്നും വിലയിരുത്തുപ്പെടുന്നുണ്ട്.

സംസ്ഥാന മന്ത്രിസഭയില്‍ അടുത്ത് തന്നെ മുഖ്യമന്ത്രിയെ മാറ്റും എന്ന വാര്‍ത്ത യദ്യൂരപ്പ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് 8 മാസം മാത്രം ശേഷിക്കെ മുഖ്യമന്ത്രി മാറ്റം പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന തന്റെ കൃത്യമായ അഭിപ്രായം അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുകയാണ് ബൊമ്മൈയും ചെയ്തത്. പകരക്കാരനില്ലാതെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും എന്ന് തന്നെയാണ് ബൊമ്മൈയുടെ വിശ്വാസം. എന്നും തനിക്കൊപ്പം നിന്ന യദ്യൂപ്പ തനിക്കെതിരെ മുന്നോട്ടും കരുനീക്കം നടത്തില്ലെന്നും അദ്ദേഹം വിശ്വസിച്ചിരിക്കണം.

ബൊമ്മൈക്ക് പരസ്യ പിന്തുണ നല്‍കി യെദ്യൂരപ്പ: മന്ത്രിസഭയില്‍ മാറ്റം വരുമെന്നും പുതിയ മുഖ്യമന്ത്രി ഉടന്‍ ഉണ്ടാകുമെന്നും ഉള്ള മാധ്യമവര്‍ത്തകളെ ബൊമ്മൈ പലതവണ ഉഹാപോഹമാണെന്ന് പറഞ്ഞ് തള്ളിയിരുന്നു. ബൊമ്മൈ ഭരണകാലം തികയ്ക്കുമെന്ന് യദ്യൂരപ്പയും പലകുറി മാധ്യമങ്ങളെ അറിയിച്ചു.

കര്‍ണാടകയെ അറിയുന്ന യദ്യൂരപ്പ: മുഖ്യമന്ത്രി മാറ്റത്തിന്റെ കാര്യത്തിൽ യെദ്യൂരപ്പയുടെ അഭിപ്രായത്തിന് വിരുദ്ധമായി ബിജെപി ഹൈക്കമാൻഡ് തീരുമാനമെടുക്കാനുള്ള സാധ്യത തീർത്തും അസാധ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കർണാടകയുടെ പൾസ് ഏറ്റവും നന്നായി അറിയുന്നയാളും യദ്യൂരപ്പ തന്നെയാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനമാറ്റത്തിന് ശ്രമിക്കാതെ പാര്‍ട്ടിയുടെ ഉന്നത നിലയിലാക്ക് വളരാനാണ് യദ്യൂരപ്പ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി പദത്തിലേക്കുള്‍പ്പെടെ ബൊമ്മൈയുടെ ഗോഡ്ഫാദര്‍ എപ്പോഴും യദ്യുരപ്പയായിരുന്നു. അടിസ്ഥാനപരമായി ബസവരാജ് ബൊമ്മൈ ജെ.ഡി.എസിൽ നിന്നുള്ളയാളാണ്. ബസവരാജ് ബൊമ്മൈയെ ജെ.ഡി.എസിൽ നിന്ന് ബി.ജെ.പിയിലേക്ക് കൊണ്ടുവന്നതും നിയമസഭ ടിക്കറ്റ് നൽകി വിജയിപ്പിച്ചതും പിന്നീട് മന്ത്രിയായി നിയമിച്ചതുമെല്ലാം യദ്യൂരപ്പയാണ്. ജലവിഭവ വകുപ്പില്‍ ശക്തമായ ഭരണം തടത്തിയതിനെ തുടർന്ന് അതേ മന്ത്രിസഭയിൽ അദ്ദേഹത്തിന് ആഭ്യന്തര മന്ത്രി സ്ഥാനം നൽകി. ബിഎസ്‌വൈ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ ബൊമ്മൈയെ തന്റെ പിൻഗാമിയായും അദ്ദേഹം നിർദേശിച്ചു.

എങ്കിലും ബിജെപി കേന്ദ്രഘടകത്തിന് യദ്യൂരപ്പയെ അത്രവിശ്വാസമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അതിനാല്‍ തന്നെ യദ്യൂരപ്പയുമായി കൃത്യമായ അകലം പാലിച്ച് സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പടുത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇത്തരം ഒരു നീക്കത്തിലൂടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് സര്‍വാധിപത്യം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ യദ്യൂരപ്പയെ കൈവിടാതെ ബിജെപി ഉയര്‍ന്ന സ്ഥാനമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനടക്കം യദ്യൂരപ്പയുടെ തന്ത്രങ്ങളാകും സംസ്ഥാനത്ത് ബിജെപിയുടെ നേരിടുക.

തീരമാനത്തില്‍ ഞെട്ടി കോണ്‍ഗ്രസ്: ബിഎസ് യദ്യൂരപ്പയെ എന്ത് വിലകൊടുത്തും സ്വന്തം പാളയത്തില്‍ എത്തിക്കാനുള്ള ശ്രമം കൂടിയായിരുന്നു കോണ്‍ഗ്രസ് നടത്തിയിരുന്നത്. ഇത്തരം നീക്കങ്ങളും ശ്രമങ്ങളും കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സമയത്ത് കേന്ദ്ര നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ് യദ്യൂരപ്പയെ കൂടെ ചേര്‍ക്കാമെന്ന് സ്വപ്നം കണ്ട കോണ്‍ഗ്രസിനുള്ള അടികൂടിയാണ്.

തെരഞ്ഞെടുപ്പിന് എട്ട്മാസം ബാക്കി: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി 8 മാസം മാത്രമാണ് ബാക്കി. നിലവിലെ സ്ഥിതി തുടർന്നാൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നഷ്ടമാകാനാണ് സാധ്യത. പാര്‍ട്ടിയിലെ പിണക്കങ്ങളും മുന്നണി പ്രശ്നങ്ങളാണ് ഇതിന് കാരണം. പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പ് സർവേയിൽ ബിജെപി ഹൈക്കമാൻഡ് അക്ഷരാർഥത്തിൽ ആശങ്കയിലാണ്. യദ്യൂയൂരപ്പയുമായി അകലം പാലിച്ചാൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ബിജെപിക്ക് ഉറപ്പാണ്. അതിനാലാണ് യദ്യൂരപ്പയെ ബിജെപി ദേശീയ പാർലമെന്ററി കൗൺസിലിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായും നിയമിച്ചത്.

മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറങ്ങി സംസ്ഥാന പര്യടനം നടത്തി പാര്‍ട്ടി ശക്തിപ്പെടുത്തുക എന്ന തന്ത്രമായിരുന്നു യദ്യൂരപ്പ തീരുമാനിച്ചത്. എന്നാല്‍ ഒരുവര്‍ഷമായി അത്തരം ഒരു നീക്കം നടത്താന്‍ പാര്‍ട്ടി അദ്ദേഹത്തെ അനുവദിച്ചില്ല. ഒരു വർഷമായി യെദ്യൂരപ്പയെ പാർട്ടി വേദിയിൽ സംസ്ഥാന പര്യടനം നടത്താൻ അനുവദിക്കാതെ അവഗണിക്കുകയായിരുന്നു. പ്രധാനമന്ത്രി മോദി സംസ്ഥാന സന്ദർശനത്തിനെത്തിയപ്പോള്‍ 15 ദിവസം വിദേശയാത്ര നടത്തി ഇതിനിടെ അദ്ദേഹം തന്‍റെ വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു.

ഒരു ഘട്ടത്തിൽ നിരാശനായ യെദ്യൂരപ്പയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറഞ്ഞിരുന്നു. ശിക്കാരിപുരയിൽ തന്റെ പിൻഗാമിയായി മകന്‍ വിജയേന്ദ്ര മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മകന് വോട്ട് ചെയ്യാനും ഏറ്റവും കൂടുതൽ വോട്ടുകൾ നല്‍കാനും അദ്ദേഹം മണ്ഡലത്തിലെ ജനങ്ങളോട് അഭ്യർഥിച്ചു. എന്നാല്‍ തീരുമാനം വലിയ ചര്‍ച്ചയാണ് ബിജെപി ഹൈക്കമാന്‍ഡില്‍ ഉണ്ടാക്കിയത്.

Also Read: ബൊമ്മെയുടേത് നല്ല ഭരണം തന്നെ; ഓഡിയോ വിവാദത്തില്‍ രാജിവെക്കില്ലെന്ന് കര്‍ണാടക മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.