ETV Bharat / bharat

BRS Promises Lpg Cylinder At Rs 400: ഗ്യാസ് സിലിണ്ടര്‍ 400 രൂപയ്ക്ക്, 15 ലക്ഷത്തിന്‍റെ ഇൻഷുറന്‍സ്; മോഹന വാഗ്‌ദാനങ്ങളുമായി ബിആര്‍എസ് പ്രകടനപത്രിക - തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്

BRS Released Election Manifesto : പ്രകടനപത്രിക പുറത്തിറക്കവെ തന്‍റെ പാർട്ടി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ചന്ദ്രശേഖർ റാവു തങ്ങൾ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ സർക്കാർ രൂപീകരിച്ച് ഏഴു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും ഉറപ്പുൽകി. തന്‍റെ സർക്കാർ ഇതിനോടകം നടപ്പാക്കിയ 90 ശതമാനം ക്ഷേമപദ്ധതികളും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പരാമർശിച്ചിട്ടുപോലുമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Etv Bharat BRS Released Election Manifesto  LPG Cylinder At Rs 400  K Chandrasekhar Rao  K Chandrasekhar Rao Election Manifesto  ബിആര്‍എസ് പ്രകടനപത്രിക  കെ ചന്ദ്രശേഖർ റാവു പ്രകടനപത്രിക  തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്  Telangana polls
BRS Election Manifesto Released- Provide LPG Cylinder at Rs 400
author img

By ETV Bharat Kerala Team

Published : Oct 15, 2023, 10:01 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ഭരണകക്ഷിയായ ബിആർഎസ്. 400 രൂപയ്‌ക്ക് ഗ്യസ് സിലിണ്ടർ, 15 ലക്ഷം രൂപയുടെ ഇൻഷുറന്‍സ് പരിരക്ഷ എന്നിങ്ങനെ നിരവധി ജനപ്രിയ വാഗ്‌ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത് (BRS Election Manifesto Released- Provide LPG Cylinder at Rs 400). ഞായറാഴ്‌ച ഹൈദരാബാദില്‍ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്‍റുമായ കെ ചന്ദ്രശേഖർ റാവുവാണ് (K Chandrasekhar Rao) പ്രകടനപത്രിക പുറത്തിറക്കിയത്.

സംസ്ഥാനത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങൾക്കാകും 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുക. 'ആരോഗ്യ ശ്രീ' (Arogya Sri) ആരോഗ്യ പദ്ധതിക്ക് കീഴിൽ അർഹതപ്പെട്ടവർക്കെല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നല്‍കും. സൗഭാഗ്യ ലക്ഷ്‌മി (Soubhagya Lakshmi) പദ്ധതി പ്രകാരം ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകൾക്ക് 3000 രൂപ ധനസഹായം നൽകും. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 4016 രൂപയിൽ നിന്ന് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 6,016 രൂപയായി ഉയർത്തുമെന്നും ബിആർഎസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു.

Also Read: Modi's Disclosure On KCR | മകനെ മുഖ്യമന്ത്രിയാക്കാൻ സഹായം തേടി, എൻഡിഎയിൽ ചേരാന്‍ അപേക്ഷിച്ചു ; കെസിആറിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) 93 ലക്ഷം കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകും. ഇതിന്‍റെ പ്രീമിയം സർക്കാരാകും അടക്കുക. നിലവിൽ പ്രതിമാസം 2,016 രൂപയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പടിപടിയായി 5,000 രൂപയാക്കി ഉയർത്തും. ബിആർഎസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആദ്യ വർഷം തന്നെ ഇത് 3,016 രൂപയായി ഉയർത്തും. പിന്നീട് അടുത്ത നാല് വർഷത്തിനുള്ളിലാകും ഇത് 5,000 രൂപയായി ഉയർത്തുക. 'ഋതു ബന്ധു' (Rythu Bandhu) പദ്ധതിപ്രകാരം കർഷകർക്ക് ഏക്കറിന് പ്രതിവർഷം ലഭിക്കുന്ന 10,000 രൂപയും വര്‍ദ്ധിപ്പിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കർഷകർക്ക് പ്രതിവർഷം 16,000 രൂപ ലഭിക്കും വിധത്തിൽ 'ഋതു ബന്ധു' പദ്ധതി പരിഷ്‌കരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

പ്രകടനപത്രിക പുറത്തിറക്കവെ തന്‍റെ പാർട്ടി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ചന്ദ്രശേഖർ റാവു തങ്ങൾ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ സർക്കാർ രൂപീകരിച്ച് ഏഴു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും ഉറപ്പുൽകി. തന്‍റെ സർക്കാർ ഇതിനോടകം നടപ്പാക്കിയ 90 ശതമാനം ക്ഷേമപദ്ധതികളും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പരാമർശിച്ചിട്ടുപോലുമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിആർഎസിന് കീഴിൽ സംസ്ഥാനം കൈവരിച്ച വികസനം എടുത്തുകാണിച്ച റാവു പ്രതിശീർഷ വരുമാനത്തിലും വൈദ്യുതി ഉപഭോഗത്തിലും തെലങ്കാന ഒന്നാം സ്ഥാനത്തെത്തിയതായി അവകാശപ്പെട്ടു. വൈദ്യുതി, കൃഷി എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ നയങ്ങൾ തുടരുമെന്നും ആവശ്യമെങ്കിൽ ഉത്തേജനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബര്‍ മൂന്നിനാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്. 116 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ 101 സീറ്റ് നേടി ബിആര്‍എസ് ആണ് ഭരണത്തില്‍. ഒവൈസിയുടെ എഐഎംഐഎമ്മിന് ഏഴും കോണ്‍ഗ്രസിന് അഞ്ചും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്.

Also Read: KTR Reacts To Modi Comments On BRS BJP Alliance ബിജെപി- ബിആര്‍എസ് വാക്പോര് കനക്കുന്നു, ഒരു കാരണവശാലും മുങ്ങുന്ന കപ്പലിലേക്കില്ലെന്ന് കെ ടി രാമറാവു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.