ETV Bharat / bharat

BRS MP Attacked During Election Campaign: വീടുകയറിയുള്ള പ്രചാരണത്തിനിടെ ബിആര്‍എസ്‌ സ്ഥാനാര്‍ഥിക്ക് കുത്തേറ്റു; പ്രതി പൊലീസ് പിടിയില്‍

BRS MP And Assembly Election Candidate : ബിആര്‍എസ്‌ സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ കോത പ്രഭാകര്‍ റെഡ്ഡിക്ക് നേരെയാണ് ആക്രമണമുണ്ടായത്

BRS MP Attacked During Election Campaign  BRS MP Election Campaign In Telangana  Election Campaign  Kotha Prabhakar Reddy attacked  Kotha Prabhakar Reddy attacked during campaign  വീടുകയറിയുള്ള പ്രചാരണം  ബിആര്‍എസ്‌ സ്ഥാനാര്‍ഥിക്ക് കുത്തേറ്റു  ബിആര്‍എസ്‌ സ്ഥാനാര്‍ഥി പട്ടിക  കോത പ്രഭാകര്‍ റെഡ്ഡി  തെലങ്കാന തെരഞ്ഞെടുപ്പ്
BRS MP Attacked During Election Campaign In Telangana
author img

By ETV Bharat Kerala Team

Published : Oct 30, 2023, 5:52 PM IST

ദുബ്ബാക്ക (തെലങ്കാന): ബിആര്‍എസ്‌ സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ കോത പ്രഭാകര്‍ റെഡ്ഡിക്ക് നേരെ ആക്രമണം. സിദ്ദിപേട്ട് ജില്ലയിലെ ദൗലത്താബാദ് മണ്ഡലിലുള്ള സുരമ്പള്ളിയിലെത്തിയപ്പോഴായിരുന്നു കോത പ്രഭാകര്‍ റെഡ്ഡിക്ക് കത്തി കൊണ്ട് പരിക്കേറ്റത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പ്രഭാകര്‍ റെഡ്ഡി, മണ്ഡലത്തില്‍ വീടുകയറിയുള്ള പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത് (BRS MP Attacked During Election Campaign In Telangana).

ആക്രമണം നടക്കുന്നതിങ്ങനെ: പ്രചാരണത്തിന്‍റെ ഭാഗമായി സുരമ്പള്ളിയിലെത്തിയ പ്രഭാകര്‍ റെഡ്ഡി, സമീപത്തുള്ള ഒരു പാസ്‌റ്ററുടെ വീട് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയത്ത് ദത്താനി രാജു എന്നയാളെത്തി പ്രഭാകര്‍ റെഡ്ഡിക്ക് ഹസ്‌തദാനം നല്‍കി. തുടര്‍ന്ന് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാള്‍ പ്രഭാകര്‍ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ എംപിയുടെ വയറ്റിന് മുകള്‍ ഭാഗത്തായി പരിക്കേറ്റു. ഇതെത്തുടര്‍ന്ന് രക്തസ്രാവവുമുണ്ടായി. പിന്നാലെ ബിആര്‍എസ്‌ പ്രവര്‍ത്തകര്‍ പ്രഭാകര്‍ റെഡ്ഡിയെ സമീപത്തുള്ള ഗജ്‌വേല്‍ ആശുപത്രിയിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു.

ആക്രമണം നടത്തിയ ദത്താനി രാജു മിരുദോഡി മണ്ഡലത്തിലെ പെഡ്‌പ്യാല നിവാസിയാണെന്നാണ് വിവരം. ഇയാള്‍ ഒരു യൂട്യൂബ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്‌തുവരികയാണ്. സംഭവത്തിന് പിന്നാലെ ഇയാള്‍ അറസ്‌റ്റിലായിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ഗജ്‌വേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകര്‍ റെഡ്ഡിയെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി ഹൈദരാബാദിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: KCR Announced BRS Candidates : തെലങ്കാനയില്‍ ബിആര്‍എസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് ; കെസിആര്‍ രണ്ടിടങ്ങളില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.