ETV Bharat / bharat

2024ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് മോദി സര്‍ക്കാറിനെ പുറത്താക്കാനുള്ള അവസരമെന്ന് കെജ്‌രിവാള്‍ - Aravind Kejriwal at BRS Khammam rally

ബിആര്‍എസിന്‍റെ ഖമ്മം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍

2024ലെ ലോക്‌സഭാതെരഞ്ഞെടുപ്പ്  BRS Khammam rally  Kejriwal  ബിആര്‍എസിന്‍റെ ഖമ്മം പൊതുസമ്മേളന  ഭാരത് രാഷ്‌ട്രസമിതി  Aravind Kejriwal at BRS Khammam rally  ബിആര്‍എസ് റാലിയില്‍ അരവിന്ദ് കെജ്രിവാള്‍
അരവിന്ദ് കെജ്രിവാള്‍ ബിആര്‍എസ് റാലിയില്‍
author img

By

Published : Jan 18, 2023, 10:03 PM IST

ഖമ്മം (തെലങ്കാന): നരേന്ദ്ര മോദി സര്‍ക്കാറിനെ ജനങ്ങള്‍ക്ക് പുറത്താക്കാനുള്ള അവസരമാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഭാരത് രാഷ്‌ട്രസമിതി (ബിആര്‍എസ്) തെലങ്കാനയിലെ ഖമ്മത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണ് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഗവര്‍ണര്‍മാര്‍ ബുദ്ധിമുട്ടിക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

രാജ്യത്ത് നല്ല രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനല്ല ബിജെപി നോക്കുന്നത്. മറിച്ച് അവര്‍ രാജ്യത്തെ നശിപ്പിക്കുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാനായി എത്രനാള്‍ കാത്തിരിക്കുമെന്നും ജനങ്ങളോട് കെജ്‌രിവാള്‍ ചോദിച്ചു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കാനായിട്ടാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ബിആര്‍എസ് പൊതു സമ്മേളനം സംഘടിപ്പിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ്‌ യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.