ETV Bharat / bharat

ബിആര്‍എസ് പൊതുസമ്മേളനം: പിണറായി ഉള്‍പ്പെടെ 3 മുഖ്യമന്ത്രിമാരെ ക്ഷണിച്ച് കെസിആര്‍

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം ലഭിച്ച് ദേശീയ പാര്‍ട്ടിയായി ബിആര്‍എസ് മാറിയതിന് പിന്നാലെയാണ്, നിര്‍ണായകമായ ഖമ്മം ജില്ലയില്‍ ഒരുലക്ഷം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പാര്‍ട്ടി പരിപാടി നടത്താനുള്ള നീക്കം

invites three chief ministers to attend khammam  BRS khammam public meeting  ബിആര്‍എസ് പൊതുസമ്മേളനം  ബിആര്‍എസ്  ദേശീയ പാര്‍ട്ടിയായി ബിആര്‍എസ്  ഭാരത് രാഷ്‌ട്ര സമിതി ഖമ്മം സമ്മേളനം  കെസിആര്‍
ബിആര്‍എസ് പൊതുസമ്മേളനം
author img

By

Published : Jan 9, 2023, 8:44 PM IST

ഹൈദരാബാദ്: ഭാരത് രാഷ്‌ട്ര സമിതിയുടെ (ബിആര്‍എസ്) പൊതുസമ്മേളനത്തില്‍ അതിഥികളായി പങ്കെടുക്കാന്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് തെലങ്കാനയിലേക്ക് ക്ഷണം. കേരളം, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത് മന്‍ എന്നിവര്‍ക്കാണ് ക്ഷണം. ഈ മാസം 18-ാം തിയതി ഖമ്മം ജില്ലയിലാണ് പരിപാടി.

ബിആര്‍എസ് പാർട്ടി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍), ഇതുസംബന്ധിച്ച ക്ഷണക്കത്ത് ഇവര്‍ക്ക് അയച്ചു. മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അതിഥിയായി കെസിആര്‍ വിളിച്ചിട്ടുണ്ട്. കെജ്‌രിവാള്‍, ഭഗവന്ത് മന്‍, അഖിലേഷ് യാദവ് എന്നിവര്‍ വരാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും പിണറായി വിജയന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ലക്ഷ്യം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടിക്ക്: 18-ാം തിയതി ഖമ്മം കലക്‌ട്രേറ്റിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി കെസിആർ നിര്‍വഹിക്കും. തുടർന്ന്, ഖമ്മം കലക്‌ട്രേറ്റിന് സമീപത്തെ 100 ഏക്കർ വരുന്ന മൈതാനത്ത് പൊതുസമ്മേളനം നടത്താനാണ് ബിആര്‍എസിന്‍റെ പദ്ധതി. ഇതിലേക്ക് ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയടക്കം വിളിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടി നടത്താനാണ് ലക്ഷ്യം. ഇതിനുള്ള ക്രമീകരണങ്ങൾ നടത്താന്‍ മുഖ്യമന്ത്രി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഒരു ലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിക്കാനാണ് ബിആര്‍എസിന്‍റെ നീക്കം.

പുറമെ, ഈ മാസം 12ന് മഹബൂബാബാദിലും ഭദ്രാദ്രി കോത്തഗുഡേമിലും കലക്‌ട്രേറ്റുകളുടെ ഉദ്ഘാടനം നടത്താന്‍ പദ്ധതിയുണ്ടെങ്കിലും അവിടെ വിപുലമായ മറ്റ് പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. 18ന് ഖമ്മത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ മഹബൂബാബാദ്, ഭദ്രാദ്രി, സൂര്യാപേട്ട്, നൽഗൊണ്ട, വാറംഗൽ, മുളുഗു, ഭൂപാലപ്പള്ളി എന്നീ ജില്ലകളിലുള്ള ജനങ്ങളടക്കം ഇവിടേക്ക് എത്തുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. ഛത്തീസ്‌ഗഡ്, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയ്‌ക്കടുത്തായാണ് ഖമ്മം ജില്ല സ്ഥിതി ചെയ്യുന്നത്.

സമ്മേളനം, വിഭാഗീയതയെ പിഴുതെറിയാനും: ടിആര്‍എസ്‌ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയാക്കിയ സാഹചര്യം കൂടി കണക്കിലെടുത്താണ് വലിയ രീതിയില്‍ പരിപാടി നടത്താന്‍ ബിആര്‍എസ്‌ തീരുമാനം. അടുത്തിടെ, ആന്ധ്രാപ്രദേശില്‍ പാര്‍ട്ടിയുടെ അധ്യക്ഷനെ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്‌ഗഡിലും ബിആര്‍എസ്‌ രൂപീകരിക്കാന്‍ സജീവ നീക്കം നടക്കുന്നുണ്ട്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഖമ്മം ജില്ലയിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിആര്‍എസിന് ഈ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചിരുന്നു. ഖമ്മത്തെ പാർട്ടിയിൽ വിഭാഗീയത ശക്തിപ്പെടുന്ന സാഹചര്യമുണ്ട്. ഇതുകൂടി കണക്കിലെടുത്ത്, പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ഇടപെടലുകൂടിയായാണ് പൊതുസമ്മേളനത്തെ ബിആര്‍എസ് നേക്കിക്കാണുന്നത്.

കെസിആറിന്‍റെ ദേശീയ മോഹത്തില്‍ പാര്‍ട്ടിയ്‌ക്ക് 'പരിണാമം': 2001 ഏപ്രില്‍ 27ന് രൂപീകരിച്ച ടിആര്‍എസ്‌ (തെലങ്കാന രാഷ്‌ട്ര സമിതി) 2022 ഒക്‌ടോബര്‍ അഞ്ചിനാണ് ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചത്. മുഹൂര്‍ത്തം നേക്കി ഉച്ചയ്‌ക്ക് 1.19നാണ് ഭാരത് രാഷ്‌ട്ര സമിതി എന്ന ദേശീയ പാര്‍ട്ടി തെലങ്കാനയില്‍ നിന്ന് ഉദയംകൊണ്ടത്. ഹൈദരാബാദ് തലസ്ഥാനമായി തെലങ്കാന എന്ന പേരില്‍ ഒരു സംസ്ഥാനം രൂപീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രൂപീകരിച്ച തെലങ്കാന രാഷ്‌ട്ര സമിതി, കെസിആര്‍ ദേശീയ രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബിആര്‍എസായി പരിണമിച്ചത്.

ബിജെപിയെ നേരിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് താന്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് നേരത്തേ കെസിആര്‍ വ്യക്തമാക്കിയതാണ്. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം നിരവധി സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുകയും ചെയ്‌തിട്ടുണ്ട്. 80 കോടി മുടക്കില്‍ 12 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമടക്കം സര്‍വ സന്നാഹങ്ങളുമായാണ് ബിആര്‍എസ് രൂപീകരിച്ച് കെസിആര്‍ 'ദേശ് കി നേതാ'വായി (ദേശീയ നേതാവ്) സ്റ്റൈല്‍ മാറ്റിപിടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.