ചണ്ഡീഗഡ്: ജാലിയൻ വാലാബാഗ് കൂട്ടക്കൊല ലജ്ജാകരമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ. ജാലിയന്‍ വാലാബാഗ് സ്‌മാരകം സന്ദര്‍ശിച്ച ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ് സന്ദര്‍ശക പുസ്‌തകത്തിലാണ് ഇങ്ങനെ കുറിച്ചത്. ഡെപ്യൂട്ടി ഹൈക്കമ്മിഷണർ കരോലിൻ റോവെറ്റും അലക്‌സ് എല്ലിസിനൊപ്പം ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കാനെത്തിയിരുന്നു.
1919 ഏപ്രിൽ 13ന് നടന്ന കൂട്ടക്കൊലയെ ബ്രിട്ടന്‍റെയും ഇന്ത്യയുടെയും ചരിത്രത്തിലെ ഇരുണ്ട ദിനം എന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ വിശേഷിപ്പിച്ചത്. സ്‌മാരകത്തില്‍ പുഷ്‌പ ചക്രവും അര്‍പ്പിച്ചാണ് ഇരുവരും മടങ്ങിയത്. ബ്രിട്ടണ്‍ നയതന്ത്രജ്ഞര്‍ കുടുംബത്തോടൊപ്പം ഹര്‍മന്ദിര്‍ സാഹിബും സന്ദര്‍ശിച്ചിരുന്നു.