ETV Bharat / bharat

'2024ലും കൈസർഗഞ്ചിൽ നിന്ന് മത്സരിക്കും'; വിവാദങ്ങൾക്കിടെയിലും സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ച് ബ്രിജ്‌ ഭൂഷണ്‍

ബിജെപിയുടെ 'മഹാസമ്പർക്ക് അഭിയാന്‍റെ' ഭാഗമായി കൈസർഗഞ്ച് മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ബ്രിജ്‌ ഭൂഷണ്‍

Brij bhushan sharan singh  ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്  KAISERGANJ  കൈസർഗഞ്ചിൽ നിന്ന് മത്സരിക്കുമെന്ന് ബ്രിജ്‌ ഭൂഷണ്‍  2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്  സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ബ്രിജ്‌ ഭൂഷണ്‍  മോദി  ഗുസ്‌തി താരങ്ങളുടെ സമരം  അനുരാഗ് താക്കൂർ  ഒളിമ്പിക്‌ മെഡൽ ജേതാവ് സാക്ഷി മാലിക്
സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ബ്രിജ്‌ ഭൂഷണ്‍
author img

By

Published : Jun 11, 2023, 9:06 PM IST

ഗോണ്ട (ഉത്തർപ്രദേശ്): 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്‌തമാക്കി ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്. തനിയ്‌ക്കെതിരായി ഗുസ്‌തി താരങ്ങൾ ആരംഭിച്ച സമരത്തിന് ശേഷം നടന്ന ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൈസർഗഞ്ച് മണ്ഡലത്തിൽ നടന്ന റാലിയിലായിരുന്നു ബ്രിജ് ഭൂഷന്‍റെ പ്രഖ്യാപനം.

നരേന്ദ്ര മോദി സർക്കാരിന്‍റെ ഒമ്പത് വർഷങ്ങളുടെ ഭാഗമായും, 2024ലെ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 'മഹാസമ്പർക്ക് അഭിയാന്‍റെ' ഭാഗവുമായാണ് റാലി സംഘടിപ്പിച്ചത്. 'തെറ്റിദ്ധരിക്കപ്പെട്ടു' എന്ന് അർത്ഥം വരുന്ന ഉറുദു കവിതയോടെയാണ് ബ്രിജ്‌ ഭൂഷണ്‍ പ്രസംഗം ആരംഭിച്ചത്. 'അവിശ്വസ്‌തൻ എന്ന് വിളിക്കുന്നു എന്നതാണ് എന്‍റെ സ്‌നേഹത്തിന് എനിക്ക് ലഭിച്ച പ്രതിഫലം. അതിനെ പ്രശസ്‌തിയെന്നോ അപകീർത്തിയെന്നോ വിളിക്കൂ' എന്നതായിരുന്നു കവിതയുടെ തുടക്കം.

കൂടാതെ പ്രസംഗത്തിലുടെനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബ്രിജ് ഭൂഷണ്‍ പ്രകീർത്തിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതും ചൂണ്ടിക്കാട്ടിയാണ് മോദിയെ ബ്രിജ്‌ ഭൂഷൻ പ്രകീർത്തിച്ചത്. കൂടാതെ കോൺഗ്രസ് ഭരണകാലത്താണ് ഇന്ത്യൻ അതിർത്തി അയൽ രാജ്യങ്ങൾ കൈയടക്കിയതെന്നും, അന്ന് പ്രധാനമന്ത്രി മോദി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ അത് തിരിച്ച് പിടിക്കുമായിരുന്നുവെന്നും ബ്രിജ്‌ ഭൂഷണ്‍ പറഞ്ഞു.

റാലിക്ക് അനുമതി നൽകാതെ ഭരണകൂടം : ജൂണ്‍ അഞ്ചിന് ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങിന്‍റെ നേതൃത്വത്തിൽ അയോധ്യയിൽ സംഘടിപ്പിക്കാനിരുന്ന ജൻ ചേത്‌ന മഹാറാലിക്ക് അയോധ്യ ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. വനിത ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആർ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു നടപടി.

എഫ്‌ഐആർ പുറത്ത് : ജൂണ്‍ രണ്ടിനാണ് ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആറിലെ സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തിരുന്നത്. 10 പീഡന പരാതികളും രണ്ട് എഫ്‌ഐആറുകളുമാണ് രജിസ്റ്റർ ചെയ്‌തത്.

ഗുരുതരമായ ആരോപണങ്ങളായിരുന്നു എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിങ് താരങ്ങളോട് ലൈംഗികപരമായ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടു, ശ്വാസ പരിശോധന എന്ന പേരിൽ വനിത താരങ്ങളുടെ നെഞ്ചിൽ കൈവച്ചു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി തുടങ്ങിയതായിരുന്നു ആരോപണങ്ങൾ.

സമരം താത്കാലികമായി നിർത്തി താരങ്ങൾ: അതേസമയം, കായികമന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ ജൂണ്‍ ഏഴ് മുതൽ ഗുസ്‌തി താരങ്ങൾ സമരം താത്‌കാലികമായി നിർത്തി വച്ചിരുന്നു. ബ്രിജ്‌ ഭൂഷണെതിരായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണം ജൂണ്‍ 15നകം പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് സമരം നിർത്തിവയ്‌ക്കാൻ തീരുമാനമായത്.

എന്നാൽ, ജൂണ്‍ 15നകം ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും ഗുസ്‌തി താരങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തങ്ങൾ നേരിട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയുള്ളു എന്ന് ഒളിമ്പിക്‌ മെഡൽ ജേതാവ് സാക്ഷി മാലിക്കും പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.