ചമ്പ (ഹിമാചല്‍ പ്രദേശ്): ഹിമാചലിലെ ചമ്പ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാലം തകര്‍ന്നു. ഭാർമോർ ഗ്രാമത്തിലെ ലൂനയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഭാർമോർ മുതല്‍ ചമ്പ വരെയുള്ള ഗതാഗതം പൂര്‍ണമായി സ്‌തംഭിച്ചതായി ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തകര്‍ന്ന പാലത്തിന് 20 മീറ്റര്‍ നീളമാണ് ഉണ്ടായിരുന്നത്. ഭർമൂർ സബ് ഡിവിഷനെ (ആദിവാസി മേഖല) ചമ്പയുമായി ബന്ധിപ്പിക്കുന്ന 154-എ ദേശീയ പാതയില്‍ ഉള്‍പ്പെടുന്നതായിരുന്നു തകര്‍ന്ന പാലം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും, പ്രദേശത്തുടനീളമുള്ള റോഡ് കണക്റ്റിവിറ്റി തടസ്സപ്പെട്ടുവെന്നും ചമ്പ ഡെപ്യൂട്ടി കമ്മിഷണര്‍ ഡിസി റാണ വ്യക്തമാക്കി.
അതേസമയം, ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ചമ്പ ജില്ലയിലെ തന്നെ ചോളി പാലം തകര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. രാത്രി 7.30ഓടെയായിരുന്നു അപകടം നടന്നതെന്ന് ഡിഇഒസി അധികൃതര്‍ അറിയിച്ചു.
Also Read: തെലങ്കാനയിലെ നിസാമാബാദില്‍ ഭൂചലനം; തീവ്രത 3.1 രേഖപ്പെടുത്തി