ലഖ്‌നൗ: നിശ്‌ചയിച്ച വിവാഹങ്ങള്‍ മുടങ്ങുന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ വരന്‍ വധുവിന് ചാര്‍ത്തുന്ന സിന്ദൂരം നെറ്റിയ്‌ക്ക് പകരം മുഖത്ത് ചാര്‍ത്തിയിട്ട് വിവാഹം മുടങ്ങിയ വാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടോ?. അതേ ഇത്തരത്തില്‍ ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ ഒരു യുവതിയുടെ വിവാഹം മുടങ്ങിയിരിക്കുകയാണിപ്പോള്‍.
മണിക്‌പൂര്‍ സ്വദേശിയായ യുവാവിന്‍റെ വിവാഹമാണ് മദ്യലഹരിയില്‍ ഇല്ലാതായത്. മണിക്‌പൂരില്‍ നിന്ന് ആര്‍ഭാടമായ ഘോഷ യാത്ര നടത്തിയാണ് മിര്‍സാപൂരിലെ വധുവിന്‍റെ വീട്ടിലേക്ക് വരനും കുടുംബവും എത്തിയത്. വധുവിന്‍റെ വീട്ടിലെത്തിയ വരനും കുടുംബത്തിനും വധുവിന്‍റെ കുടുംബം ഒരുക്കിയത് ഊഷ്‌മളമായ സ്വീകരണവും.
മുഹൂര്‍ത്ത സമയത്ത് തന്നെ വരനും വധുവും മണ്ഡപത്തിലെത്തി. മദ്യ ലഹരിയിലാണ് വരന്‍ വിവാഹത്തിനെത്തിയതെങ്കിലും ചടങ്ങുകളെല്ലാം കൃത്യമായി ചെയ്‌തു. എന്നാല്‍ ചടങ്ങിനിടെ വധുവിന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ വരന് കഴിയുന്നില്ല.
നെറ്റിയില്‍ ചാര്‍ത്തേണ്ട സിന്ദൂരം മുഖത്ത് ചാര്‍ത്തി. എന്നാല്‍ മുഖത്ത് ചാര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച വധുവിനെ ഇയാള്‍ അടിച്ചു. ഇതോടെ മണ്ഡപത്തില്‍ നിന്നിറങ്ങി പോയ യുവതി ഇയാളെ വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ ചെറിയ വാക്ക് തര്‍ക്കങ്ങള്‍ അരങ്ങേറി. ഇതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരു കുടുംബങ്ങളെയും വിളിച്ച് ചര്‍ച്ച നടത്തി. യുവതിയുടെ കുടുംബം യുവാവിനോട് നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് യുവാവിന്‍റെ കുടുംബം പറഞ്ഞു.
എന്നാല്‍ ഇരു വിഭാഗത്തേയും വിളിച്ച് വരുത്തി നടത്തിയ ചര്‍ച്ചയില്‍ പൊലീസിന് പ്രശ്‌നം പരിഹരിക്കാനായെന്നും ചക്കരഘട്ട പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രാജേഷ് കുമാര്‍ പറഞ്ഞു.