മോസ്‌ക്കോ: ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിൻ നിയന്ത്രണങ്ങളോടെ ബ്രസീലിൽ ഇറക്കുമതി ചെയ്യാൻ അനുമതി. ബ്രസീലിന്‍റെ ദേശീയ ആരോഗ്യ നിരീക്ഷണ ഏജൻസിയാണ് (ആൻവിസ) അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ 40 ലക്ഷം വാക്‌സിനാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കു.
ALSO READ: മെഡിക്കൽ അഡ്‌മിഷനിൽ നീറ്റ് പരീക്ഷയുടെ ആവശ്യം പഠിക്കാൻ സമിതിയെ നിയോഗിച്ച് എം കെ സ്റ്റാലിൻ
ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി കോവാക്‌സിൻ ബ്രസീലിൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി ആരോഗ്യ നിരീക്ഷണ ഏജൻസി നേരത്തെ നിഷേധിച്ചിരുന്നു. വാക്‌സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് ആൻവിസയിൽ നിന്നുള്ള എല്ലാ ചോദ്യങ്ങൾക്കും പൂർണ്ണമായി ഉത്തരം നൽകിയ ശേഷമാണ് ഇപ്പോൾ ഇറക്കുമതിക്കുള്ള അംഗീകാരം ലഭിച്ചത്.
ALSO READ: കൊവിഡ് രോഗികൾക്ക് സ്‌പുട്‌നിക് വി വാക്‌സിൻ ഉപയോഗിക്കാൻ ബ്രസീലിൽ അനുമതി
ശനിയാഴ്‌ച സ്‌പുട്‌നിക് വി വാക്‌സിന്‍റെ ഇറക്കുമതിക്കും ബ്രസീൽ അനുമതി നൽകിയിരുന്നു. ഇതോടെ സ്‌പുട്‌നിക് വി അംഗീകരിക്കുന്ന ലോകത്തെ 67-ാ മത്തെ രാജ്യമായി ബ്രസീൽ മാറി.