ETV Bharat / bharat

പ്രാകൃത ചികിത്സ, നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു - പ്രാകൃത ചിതിത്സ

4 മാസം പ്രായമുള്ള കുഞ്ഞിനെ 20 ലേറെ തവണ പൊള്ളലേല്‍പ്പിച്ചു.

branding treatment  four month old baby died  death  odisha  medical negligence  പ്രാകൃത ചിതിത്സ  നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പ്രാകൃത ചികിത്സ, നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
author img

By

Published : Apr 2, 2021, 9:02 PM IST

ഭുവനേശ്വർ: നാല് മാസം പ്രായമുള്ള കുഞ്ഞ് പ്രാകൃത ചികിത്സയ്ക്കിരയായി മരിച്ചു. ഒഡീഷയിലെ നവാരങ്ക്പൂര്‍ ജില്ലയിലാണ് സംഭവം. ഒരു മാസം മുന്‍പാണ് ലക്കിഗുഡ ഗ്രാമത്തിലെ ത്രിനാഥ് നായിക്കിന്‍റെയും ദാമുനി നായിക്കിന്‍റെയും മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ത്താതെ കരഞ്ഞിരുന്ന കുഞ്ഞിന്‍റെ രോഗം നിര്‍ണയിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചില്ല. ഡോക്ടര്‍ നല്‍കിയ മരുന്നുകള്‍ കഴിച്ച കുട്ടിക്ക് താല്‍ക്കാലികമായി അസുഖം ഭേദമായെങ്കിലും, രണ്ടാഴ്ചയ്ക്കകം വീണ്ടും മൂര്‍ഛിച്ചു.

ഇങ്ങനെ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് കുട്ടിയെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും രോഗം മാറാത്തതില്‍ നിരാശരായ കുടുംബം പ്രാകൃത ചികിത്സാരീതി പരീക്ഷിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അടി വയറ്റില്‍ 20 തവണയില്‍ കൂടുതല്‍ പൊളളിച്ചു. കുഞ്ഞിന്‍റെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.