ന്യൂഡല്‍ഹി: ബ്രഹ്മപുരം പ്ലാന്‍റിന് തീപിടിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കേരള സർക്കാരിന് നിര്‍ദേശം നല്‍കി കേന്ദ്രം. കൊച്ചിയിലെ പൊതുജനാരോഗ്യ നടപടികൾ ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാനത്തിന് പിന്തുണ നൽകുമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ട്വീറ്റിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.
-
Have asked Kerala State Government to submit a report on the incident of fire at #Brahmapuram waste dumping yard in Kochi.
— Dr Mansukh Mandaviya (@mansukhmandviya) March 13, 2023 " class="align-text-top noRightClick twitterSection" data="
Centre will support the State to ensure public health measures.
">Have asked Kerala State Government to submit a report on the incident of fire at #Brahmapuram waste dumping yard in Kochi.
— Dr Mansukh Mandaviya (@mansukhmandviya) March 13, 2023
Centre will support the State to ensure public health measures.Have asked Kerala State Government to submit a report on the incident of fire at #Brahmapuram waste dumping yard in Kochi.
— Dr Mansukh Mandaviya (@mansukhmandviya) March 13, 2023
Centre will support the State to ensure public health measures.
ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാർ, മൻസൂഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകിയിരുന്നു. പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍. അതേസമയം, സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കരാറുകാരെ വെള്ളപൂശി കൊണ്ടുള്ള മന്ത്രിയുടെ പ്രസ്‌താവന ഇതിനെ തെളിവാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
ആളുകള്‍ കൊച്ചി വിട്ടുപോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നിരവധി പേർ ആശുപത്രിയിൽ മറ്റും ചികിത്സയിലാണ്. ഇതിനിടെ കൊച്ചിയിൽ ശ്വാസംമുട്ടൽ കാരണമായി ഒരാൾ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.