ETV Bharat / bharat

അമ്മയെ പിറന്നാൾ ആശംസകൾ അറിയിക്കാൻ ഹോസ്റ്റൽ വാർഡൻ ഫോൺ നൽകിയില്ല; 14കാരൻ ജീവനൊടുക്കി - ഹോസ്റ്റൽ വാർഡൻ ഫോൺ നൽകിയില്ല

ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികൾ ഞായറാഴ്‌ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

boy ends life in Karnataka  minor boy ends life in hostel  hostel warden did not give mobile phone to wish mother on birthday  ഹോസ്റ്റൽ വാർഡൻ ഫോൺ നൽകിയില്ല  കൗമാരക്കാരൻ തൂങ്ങിമരിച്ചു
അമ്മയെ പിറന്നാൾ ആശംസകൾ അറിയിക്കാൻ ഹോസ്റ്റൽ വാർഡൻ ഫോൺ നൽകിയില്ല; 14കാരൻ ജീവനൊടുക്കി
author img

By

Published : Jun 12, 2022, 11:10 PM IST

ബെംഗളുരു: അമ്മയ്‌ക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ സ്‌കൂൾ ഹോസ്റ്റൽ വാർഡൻ ഫോൺ നൽകാത്തതിനെ തുടർന്ന് 14കാരൻ ജീവനൊടുക്കി. ബെംഗളുരു ഹോസകോട്ടെ സ്വദേശി പൂർവജ് ആണ് ശനിയാഴ്‌ച രാത്രി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്.

ജന്മദിനത്തിൽ അമ്മയ്‌ക്ക് ആശംസകൾ അറിയിക്കാൻ പൂർവജ് വാർഡനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാർഡൻ ഫോൺ നൽകാൻ കൂട്ടാക്കിയില്ല. കൂടാതെ, കുട്ടിയുടെ വീട്ടുകാർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും വാർഡൻ കുട്ടിയെ സംസാരിക്കാൻ അനുവദിച്ചില്ല.

ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികൾ ഞായറാഴ്‌ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഹോസ്റ്റൽ മാനേജ്‌മെന്‍റിനെ അറിയിക്കുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ഹോസ്റ്റലിലെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.