ETV Bharat / bharat

'ഭോപ്പാൽ വാതക ദുരന്തത്തിന്‍റെ വിശദാംശങ്ങൾ പൊതുമധ്യത്തിലുള്ളവ' ; വെബ് സീരീസ് റിലീസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

Web series based on Bhopal gas tragedy : ഭോപ്പാൽ വാതക ദുരന്തത്തിന്‍റെ വിശദാംശങ്ങൾ പൊതുമധ്യത്തില്‍ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി 'ദി റെയിൽവേ മെൻ ദി അൺടോൾഡ് സ്റ്റോറി ഓഫ് ഭോപ്പാൽ 1984' എന്ന വെബ് സീരീസിന് ബോംബെ ഹൈക്കോടതിയുടെ സ്ട്രീമിങ് അനുമതി

Details of Bhopal gas tragedy already in public domain  Bhopal gas tragedy  ഭോപ്പാൽ വാതക ദുരന്തം  ദി റെയിൽവേ മെൻ ദി അൺടോൾഡ് സ്റ്റോറി ഓഫ് ഭോപ്പാൽ  The Railway Men The Untold Story of Bhopal 1984  വെബ് സീരീസ് റിലീസ് സ്റ്റേ  web series release  High Court stay web series release  യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ്‌  Union Carbide India Limited  Web series based on Bhopal gas tragedy
Web series based on Bhopal gas tragedy
author img

By ETV Bharat Kerala Team

Published : Nov 17, 2023, 7:20 PM IST

മുംബൈ : "ദി റെയിൽവേ മെൻ ദി അൺടോൾഡ് സ്റ്റോറി ഓഫ് ഭോപ്പാൽ 1984" (The Railway Men The Untold Story of Bhopal 1984) വെബ് സീരീസിന്‍റെ റിലീസ് തടയണമെന്ന ആവശ്യം തള്ളി ബോംബെ ഹൈക്കോടതി. ദുരന്തവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങൾ ഇതിനകം തന്നെ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്‌ കോടതി നടപടി (Web series based on Bhopal gas tragedy).

ദുരന്തത്തിന്‍റെ കാരണങ്ങളടക്കം ചിത്രീകരിക്കുന്ന പരമ്പരയ്‌ക്കെതിരെ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിലെ രണ്ട് മുന്‍ ജീവനക്കാർ സമർപ്പിച്ച ഹർജി നവംബർ 15-ന് ജസ്റ്റിസ് ആരിഫ് ഡോക്‌ടറുടെ ബെഞ്ച് തള്ളുകയായിരുന്നു. ഹർജിക്കാരിൽ ഒരാൾ എംഐസി പ്ലാന്‍റിന്‍റെ പ്രൊഡക്ഷൻ മാനേജരും മറ്റൊരാൾ കീടനാശിനി ഫാക്‌ടറിയായ യുസിഐഎല്ലിലെ ഉദ്യോഗസ്ഥനുമായിരുന്നു.

വെബ് സീരീസിൽ അപകീർത്തികരമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന്‌ ഹരജിക്കാരന്‌ തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ റിലീസ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചത്‌. ഭോപ്പാല്‍ വാതക ദുരന്തം ഏറ്റവും ഭയാനകവും ദൗർഭാഗ്യകരവുമായ സംഭവമായിരുന്നു. വർഷങ്ങളോളം ദേശീയതലത്തിലും അന്തർദേശീയ തലത്തിലും വാർത്തകളിൽ അത് ഇടം പിടിച്ചിരുന്നതാണെന്നും കോടതി പറഞ്ഞു. വാതക ചോർച്ചയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും വർഷങ്ങളായി ചർച്ച ചെയ്യുകയും പരിശോധിക്കുകയും ചെയ്‌ത് അവ നിരവധി ഡോക്യുമെന്‍ററികൾ, സിനിമകൾ, പുസ്‌തകങ്ങൾ എന്നിവയ്ക്ക് അടിസ്ഥാനമാവുകയും ചെയ്‌തു.

വെബ് സീരീസ് ഒരു ഡോക്യുമെന്‍ററിയോ വസ്‌തുതകളുടെ വിവരണമോ അല്ലെന്നും എന്നാൽ പൊതുമധ്യത്തിലുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രസ്‌താവിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർ കുറ്റക്കാരാണെന്ന് 2010-ൽ തന്നെ കണ്ടെത്തിയതാണ്‌. അതിനാല്‍ തന്നെ പൊതുമധ്യത്തിൽ ഇതെല്ലാം ലഭ്യമാണ്. ഓരോ എപ്പിസോഡിനും മുമ്പായി പരമ്പരയുടെ നിർമ്മാതാക്കൾ ഇത് യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫിക്ഷൻ സൃഷ്‌ടിയാണെന്ന്‌ മുന്നറിയിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരുടെ പങ്ക് ചിത്രീകരിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ വാതക ചോർച്ചയിലേക്ക് നയിച്ച കാരണങ്ങളും സംഭവങ്ങളും ചിത്രീകരിക്കുന്നതിൽ പ്രശ്‌നമുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. വെബ് സീരീസിലെ സംഭവങ്ങളുടെ ചിത്രീകരണം തങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യൽ നടപടികളെ ഗുരുതരമായ മുൻവിധികളിലേക്ക് നയിക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: 'സിനിമ റിവ്യൂ നല്ലത്, തിയേറ്ററിൽ ആളെയെത്തിക്കേണ്ടത് സംവിധായകരുടെയും നിർമാതാക്കളുടെയും ഉത്തരവാദിത്തം': കലാഭവന്‍ ഷാജോണ്‍

നവംബർ 18 ന് റിലീസ് ചെയ്യാനിരിക്കുന്ന പരമ്പരക്കെതിരെ സമര്‍പ്പിച്ച ഹർജികളിലെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാതക ചോർച്ചയെ സംബന്ധിച്ച്‌ ഹർജിക്കാരെ പേരെടുത്ത് പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും യാഷ് രാജ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ 3,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ ദുരിതം അനുഭവിക്കുകയും ചെയ്‌തിരുന്നു. കൂടാതെ ഈ ദുരന്തം വലിയ പരിസ്ഥിതി നാശത്തിനും കാരണമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.