ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസില്‍ തൂങ്ങി മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ജൂണ്‍ മൂന്നിനാണ് ക്യാമ്പസിനോട് ചേര്‍ന്നുള്ള വനത്തില്‍ 40-45 വയസ് പ്രായം തോന്നിക്കുന്ന ആള്‍ തൂങ്ങി മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോള്‍ അഴുകിയ നിലയില്‍ ആയിരുന്നു എന്നും പൊലീസ് അറിയിച്ചു.
മുഖം വികൃതമായ നിലയിലാണ്. എങ്ങനെ ഇയാള്‍ വനത്തില്‍ എത്തിയെന്നോ, എവിടെ നിന്നുള്ള ആളാണെന്നോ വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. അടുത്ത പൊലീസ് സ്റ്റേഷനുകളില്‍ ഒന്നും ആളുകളെ കാണാതായതായി കാണിച്ചുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. മരത്തില്‍ തുങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹമെന്നും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ക്ക് വിവരം കൈമാറിയതായും പൊലീസ് വ്യക്തമാക്കി.