ETV Bharat / bharat

കാൺപൂരില്‍ ഗംഗ നദിയുടെ തീരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ - കാൺപൂർ ഗംഗ നദി

പ്രദേശത്ത് വിറകിന്‍റെ കുറവുണ്ടെന്നും അതിനാൽ ആളുകൾ മൃതദേഹങ്ങൾ കുഴിച്ചിടുകയാണെന്നും പ്രദേശവാസികൾ പറയുന്നു

many dead body found in unnao dead body found in kanpur dead body found at Khereshwar ghat Khereshwar ghat kanpur കാൺപൂർ കാൺപൂർ ഗംഗ നദി കാൺപൂരിലെ ഗംഗ നദിയുടെ തീരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ
കാൺപൂരിലെ ഗംഗ നദിയുടെ തീരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ
author img

By

Published : May 14, 2021, 2:11 PM IST

ലക്‌നൗ: കാൺപൂർ ജില്ലയിലെ ഗംഗ നദിയുടെ തീരത്തുള്ള ശിവരാജ്പൂർ ഖരേഷ്വർ ശ്മശാനത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ. കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് മരണ സംഖ്യ ഉയർന്നതോടെ ശവസംസ്കാരച്ചെലവും വർധിച്ചു. നിരവധി മൃതദേഹങ്ങളാണ് തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. എന്നിരുന്നാലും, മൃതദേഹങ്ങൾ കൊവിഡ് രോഗികളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി.

Also Read: ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ

നിലവിൽ പ്രദേശത്ത് വിറകിന്‍റെ കുറവുണ്ടെന്നും അതിനാൽ ആളുകൾ മൃതദേഹങ്ങൾ കുഴിച്ചിടുകയാണെന്നും പ്രദേശവാസികൾ പറയുന്നു. ശിവരാജ്പൂരിലെ ഖരേഷ്വർ ഘട്ടിൽ നേരത്തെ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മറവ് ചെയ്തിരുന്നു. ആറടി താഴ്ചയുള്ള കുഴികളിലാണ് മൃതദേഹങ്ങൾ മറവ് ചെയ്തതെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിലായി ബിഹാറിലെ ബുക്‌സറിനടുത്ത് ഗംഗ നദിയിൽ നാല് ഡസനോളം മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഗാസിപൂർ, ബല്ലിയ ജില്ലകളിലെ ഗംഗാ നദിയുടെ തീരത്തും നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.