ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരിയില്‍ ബോട്ട് അപകടം. കൂട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. 14 കുട്ടികളും ഒരു അധ്യാപികയുമാണ് മരിച്ചത്. 27 പേര്‍ സഞ്ചരിച്ച് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
-
#WATCH | Gujarat: Collector, Vadodara, AB Gor says, "There were 27 children (on the boat)..." pic.twitter.com/6JND41Foj2
— ANI (@ANI) January 18, 2024 " class="align-text-top noRightClick twitterSection" data="
">#WATCH | Gujarat: Collector, Vadodara, AB Gor says, "There were 27 children (on the boat)..." pic.twitter.com/6JND41Foj2
— ANI (@ANI) January 18, 2024#WATCH | Gujarat: Collector, Vadodara, AB Gor says, "There were 27 children (on the boat)..." pic.twitter.com/6JND41Foj2
— ANI (@ANI) January 18, 2024
വഡോദര ഹരണിയിലെ മോത്‌നാഥ് തടാകത്തില്‍ ഇന്ന് (ജനുവരി 18) വെകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. ഹരണിയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയ ന്യൂ സൺറൈസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 23 കുട്ടികളും 4 അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഏതാനും കുട്ടികള്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നു.
ലൈഫ് ജാക്കറ്റ് ധരിച്ച കുട്ടികളാണ് രക്ഷപ്പെട്ടത്. ബോട്ട് മറിഞ്ഞതോടെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വെള്ളത്തില്‍ കാണാതായ 7 പേര്‍ക്കായി നിലവില്‍ തെരച്ചില്‍ തുടരുകയാണ്.