ETV Bharat / bharat

നഗരത്തില്‍ സ്ഫോടന പരമ്പര നടക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം, പരിശോധന ആരംഭിച്ച് മുംബൈ പൊലീസ്

Anonymous caller warns Mumbai Police of serial blasts in city, probe underway: നഗരത്തില്‍ സ്ഫോടന പരമ്പരയുണ്ടാകുമെന്ന് മുന്നറിയിപ്പ്, അജ്ഞാത ഫോണ്‍വിളിക്കാരനെ തേടി പൊലീസ്.

Anonymous call Police  Boamb Threat in Mumbai  സ്ഫോടന പരമ്പര  അജ്ഞാത ഫോണ്‍സന്ദേശം
Boamb Threat in Mumbai city
author img

By ETV Bharat Kerala Team

Published : Dec 31, 2023, 10:53 AM IST

മുംബൈ : നഗരത്തില്‍ സ്ഫോടന പരമ്പര നടക്കുമെന്ന് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചതായി മുംബൈ പൊലീസ്. ഇന്നലെ വൈകുന്നേരമാണ് സന്ദേശം എത്തിയത്. നഗരത്തിലെ സുപ്രധാനമായ ഏഴ് പൊതുസ്ഥലങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല (Boamb Threat in Mumbai city). ഫോണില്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി (Anonymous caller warns Mumbai Police of serial blasts).

ഡിസംബര്‍ 27ന് ജയ്‌പൂര്‍ വിമാനത്താവളം കത്തിക്കുമെന്നൊരു ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവള പൊലീസില്‍ ടെര്‍മിനല്‍ മാനേജര്‍ അനുരാഗ് ഗുപ്‌ത പരാതി നല്‍കി. വിമാനത്താവള അധികൃതര്‍ സിഐഎസ്എഫിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ തെരച്ചില്‍ നടത്തി.

Also Read: ഗവര്‍ണറുടെ വസതിയ്‌ക്ക് ബോംബ് ഭീഷണി, ഫോണ്‍ വിളി ബെംഗളൂരു എന്‍ഐഎ കണ്‍ട്രോള്‍ റൂമിലേക്ക്

ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ ഇസ്രയേല്‍ നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി (National Investigation Agency). ഡൽഹി സ്‌പെഷ്യൽ സെല്ലും ഡോഗ് സ്‌ക്വാഡും അടങ്ങുന്ന എൻഐഎ ഉദ്യോഗസ്ഥ സംഘം ബുധനാഴ്‌ച രാവിലെ ഇസ്രയേൽ എംബസിയിലെത്തി (Blast near Israel Embassy in Delhi). സ്‌ഫോടനത്തിന് മുമ്പ് രണ്ട് പേരെ സംഭവസ്ഥലത്ത് കണ്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

'സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ, സംശയാസ്‌പദമായി രണ്ട് പേർ ചൊവ്വാഴ്‌ച വൈകുന്നേരം സംഭവ സ്ഥലത്തിന് സമീപം കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു.' ഇരുവരെയും തിരിച്ചറിയാനും കണ്ടെത്താനും പ്രദേശത്തെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനിടെ, ഇസ്രയേലികൾ ധാരാളമായി താമസിക്കുന്ന പഹാർഗഞ്ചിലെ ചബാദ് ഹൗസിന് (Chabad House in Paharganj) ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കി.

ചാണക്യപുരിയിലെ ഇസ്രയേൽ എംബസിക്ക് സമീപമാണ് ചൊവ്വാഴ്‌ച സ്‌ഫോടനം നടന്നത് (Blast near Israel embassy in New Delhi). സ്‌ഫോടനത്തിന് പിന്നാലെ നടന്ന തെരച്ചിലിനൊടുവിൽ ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡറെ അഭിസംബോധന ചെയ്‌തിട്ടുള്ള, ടൈപ്പ് ചെയ്‌ത കത്ത് ഉൾപ്പടെയുള്ള തെളിവുകൾ കണ്ടെത്തിയതായി ഉറവിടങ്ങൾ സ്ഥിരീകരിച്ചു. കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

'ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം വൈകുന്നേരം 5:45ന് സ്‌ഫോടനം റിപ്പോർട്ട് ചെയ്‌തുകൊണ്ടുള്ള ഒരു കോൾ ലഭിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഫയർ ടെൻഡർ അയച്ചു'- ഡൽഹി ഫയർ സർവീസ് (DFS) പറയുന്നു.

ഇസ്രയേൽ എംബസിയുടെ പിൻഭാഗത്ത് നിന്ന് വലിയ ശബ്‌ദം കേട്ടു എന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് 5:53 ന് ഡൽഹി പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. പ്രദേശത്തിന്‍റെ സെൻസിറ്റിവിറ്റിയും സ്‌ഫോടനവുമായി സാമ്യമുള്ള ശബ്‌ദവും കണക്കിലെടുത്ത് ഒരു ഡോഗ് സ്‌ക്വാഡ്, ക്രൈം ടീം എന്നിവയെ അങ്ങോട്ടേക്ക് അയച്ചിരുന്നതായും ഡൽഹി പൊലീസ് വക്താവ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ നയതന്ത്രജ്ഞരും തൊഴിലാളികളുമടക്കം എല്ലാവരും സുരക്ഷിതരാണെന്ന് 'മിഷൻ ടു ഇന്ത്യ'യുടെ ഇസ്രയേൽ ഡെപ്യൂട്ടി മേധാവി ഒഹാദ് നകാഷ് കെയ്‌നാർ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.