ETV Bharat / bharat

BNS Bill| 'രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നത്'; ന്യായ സന്‍ഹിത ബില്ലിനെ എതിര്‍ത്ത് കപില്‍ സിബല്‍

എതിരാളികളെ നിശബ്‌ദരാക്കുക എന്നതാണ് ഈ ബില്ലുകള്‍ക്ക് പിന്നിലെ അജണ്ടയെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി

Bharatiya Nyaya Sanhita Bill  Former law minister Kapil Sibal  IPC replaced with new bill  BNS Bill Congress Leader Response  BNS Bill  Kapil Sibal  BNS Bill Latest News  Rajyasabha MP  Bharatiya Nyaya Sanhita Bill  രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി  അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നത്  ന്യായ സന്‍ഹിത ബില്ലിനെ എതിര്‍ത്ത് കപില്‍ സിബല്‍  ന്യായ സന്‍ഹിത ബില്ലിനെ എതിര്‍ത്ത് കപില്‍ സിബല്‍  ന്യായ സന്‍ഹിത ബില്‍  കപില്‍ സിബല്‍  ഐപിസി  ആഭ്യന്തരമന്ത്രി  പൊലീസ്  ഇന്ത്യന്‍ പീനല്‍ കോഡ്  അമിത് ഷാ
'രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നത്'; ന്യായ സന്‍ഹിത ബില്ലിനെ എതിര്‍ത്ത് കപില്‍ സിബല്‍
author img

By

Published : Aug 12, 2023, 4:25 PM IST

ന്യൂഡല്‍ഹി: കൊളോണിയല്‍ കാലത്തെ ഇന്ത്യന്‍ ശിക്ഷ നിയമത്തിന് പകരമായുള്ള ഭാരതീയ ന്യായ സന്‍ഹിത ബില്ലിനെ എതിര്‍ത്ത് മുന്‍ നിയമ മന്ത്രി കപില്‍ സിബല്‍. ഐപിസിക്ക് പകരമായി കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ച ഭാരതീയ ന്യായ സന്‍ഹിത ബില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായുള്ള ക്രൂരമായ പൊലീസ് അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതാണെന്നറിയിച്ചായിരുന്നു കപില്‍ സിബല്‍ വിമര്‍ശിച്ചത്. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പിന്നില്‍ എതിരാളികളെ നിശബ്‌ദരാക്കുക എന്ന സര്‍ക്കാരിന്‍റെ അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭാരതീയ ന്യായ സന്‍ഹിത രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പൊലീസ് അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഇത് 15 ദിവസത്തില്‍ നിന്നും 60 അല്ലെങ്കില്‍ 90 ദിവസം വരെ പൊലീസ് കസ്‌റ്റഡി അനുവദിക്കും. വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പുതിയ കുറ്റകൃത്യങ്ങൾ രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കും. ഇതിന്‍റെ അജണ്ട എതിരാളികളെ നിശബ്‌ദരാക്കുക എന്നതാണെന്ന് രാജ്യസഭ എംപി കൂടിയായ കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ക്രിമിനല്‍ നിയമങ്ങള്‍ പുനഃപരിശോധിച്ചുകൊണ്ട് ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്‌റ്റ് എന്നിവയ്‌ക്ക് പകരമായി മൂന്ന് ബില്ലുകള്‍ കേന്ദ്രം വെള്ളിയാഴ്‌ചയാണ് (11.08.2023) ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇതുപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരം ഭാരതീയ ന്യായ സന്‍ഹിത (Bharatiya Nyaya Sanhita), ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക സുരക്ഷ സന്‍ഹിത (Bharatiya Nagarik Suraksha Sanhita), ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ ബില്‍ (Bharatiya Sakshya Bill) എന്നിവ നിലവില്‍ വരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ബില്ലുകള്‍ കൂടുതല്‍ പരിശോധനയ്‌ക്കായി പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എന്താണ് പുതിയ നിയമങ്ങള്‍: ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് രൂപം കൊടുത്തവയായിരുന്നു അസാധുവാക്കപ്പെട്ട നിയമങ്ങളെല്ലാമെന്നും നീതി നടപ്പാക്കുന്നതിനേക്കാള്‍ ശിക്ഷിക്കുക എന്ന ലക്ഷ്യമായിരുന്നു അവയ്‌ക്കെല്ലാം ഉണ്ടായിരുന്നതെന്നും അമിത് ഷാ ബില്‍ അവതരിപ്പിക്കുന്നതിനിടെ അറിയിച്ചിരുന്നു. അവ മാറ്റിയെഴുതുന്നതിലൂടെ നിയമങ്ങൾ ഇന്ത്യൻ പൗരന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണെന്ന ചിന്ത കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാത്രമല്ല നിലവിലുള്ള രാജ്യദ്രോഹ നിയമം പിന്‍വലിക്കുമെന്നും രാജ്യദ്രോഹം എന്ന വാക്ക് നിര്‍ദ്ദിഷ്‌ട നിയമത്തില്‍ ഉണ്ടായിരിക്കില്ല, പകരം രാജ്യത്തിന്‍റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്‌ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ സെക്ഷന്‍ 150 ന്‍റെ കീഴില്‍ വരുമെന്നും അമിത്‌ ഷാ അറിയിച്ചു. സായുധ കലാപം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ എന്നിവ കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കുറ്റകൃത്യങ്ങള്‍ ഇങ്ങനെ പരിഗണിക്കും: ആരെങ്കിലും മനപൂര്‍വം സംസാരത്തിലൂടെയോ എഴുത്തിലൂടെയോ അടയാളങ്ങളിലൂടെയോ ദൃശ്യങ്ങളിലൂടെയോ ഇലക്‌ട്രോണിക് ആശയവിനിമയത്തിലൂടെയോ അട്ടിമറി, സായുധ കലാപം എന്നിവയ്‌ക്ക് ശ്രമിക്കുകയോ സ്വാധീനിക്കുകയോ ചെയ്‌താല്‍ ജീവപര്യന്തം തടവ്, ഏഴുവര്‍ഷം വരെ തടവും പിഴയും എന്നിങ്ങനെ ശിക്ഷ ലഭിക്കുമെന്നും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, രാജ്യത്തിനെതിരായ കുറ്റങ്ങള്‍ എന്നിവയ്‌ക്കുള്ള നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അമിത്‌ ഷാ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.