ETV Bharat / bharat

മുംബൈയിലെ 50 % കുട്ടികൾക്കും കൊവിഡ് വന്നുപോയെന്ന് പഠനം - സെറോ പോസിറ്റിവിറ്റി ടെസ്റ്റ്

പഠനം മുംബൈ കോര്‍പറേഷന്‍ പരിധിയിലെ 18 വയസുവരെയുള്ള കുട്ടികളില്‍.

business  sero survey report  mumbai muncipality  mumbai children  covid antibodies  സെറോ പോസിറ്റിവിറ്റി ടെസ്റ്റ്  സെറോ സർവേ
മുംബൈയിലെ 50 % കുട്ടികൾക്കും കൊവിഡ് വന്നുപോയെന്ന് സർവെ റിപ്പോർട്ട്
author img

By

Published : Jun 28, 2021, 7:52 PM IST

മുംബൈ മുനിസിപ്പൽ കോർപറേഷന്‍ പരിധിയിലുള്ള പകുതി കുട്ടികളിലും കൊവിഡ് ആന്‍റിബോഡി സാന്നിധ്യം. കോർപറേഷൻ കുട്ടികളിൽ നടത്തിയ സെറോ- സർവേയിലാണ് 51.18 ശതമാനം കുട്ടികളിലും കൊവിഡ് ആന്‍റിബോഡിയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഒന്ന് മുതൽ 18 വയസുവരെയുള്ള 2,176 പേരുടെ രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read: Covid 19 Second Wave : ബംഗാളില്‍ നിയന്ത്രണങ്ങള്‍ ജൂലൈ 15 വരെ നീട്ടി

ഏപ്രിൽ ഒന്ന് മുതൽ ജൂണ്‍ 12 വരെയാണ് പരിശോധന നടത്തിയത്. 10 മുതൽ 14 വരെ പ്രായമുള്ളവരിലാണ് കൂടുതലായും ആന്‍റിബോഡി കണ്ടെത്തിയത്. ഈ വിഭാഗത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 53.43 ശതമാനം ആണ്.

ഒന്ന് മുതൽ നാലുവരെയുള്ള പ്രായക്കാരിൽ 51.04 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 10 മുതൽ 14 വയസുവരെ ഉള്ളവരിലാണ് പോസിറ്റിവിറ്റി നിരക്ക്(47.33%) ഏറ്റവും കുറവ്.

കഴിഞ്ഞ മാർച്ച് മാസം കുട്ടികൾക്കിടയിൽ നടത്തിയ സെറോ പോസിറ്റിവിറ്റി സർവെയിൽ 39.4 ശതമാനം കുട്ടികളിലാണ് ആന്‍റിബോഡി കണ്ടെത്തിയത്. രണ്ട് മാസത്തിനിടയിൽ കൂടുതൽ കുട്ടികൾക്ക് കൊവിഡ് വന്ന് പോയിട്ടുണ്ടെന്നാണ് സർവെ ഫലം സൂചിപ്പിക്കുന്നത്.

കൊവിഡ് മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികളെയാകും കൂടുതൽ ബാധിക്കുക എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സെറോ- സർവെ നടത്തിയത്.

സെറോ ടെസ്റ്റ്

ഒരാളുടെ ശരീരത്തിൽ കൊവിഡ് ആന്‍റിബോഡി ഉണ്ടോ എന്നറിയാൻ നടത്തുന്ന പരിശോധനയാണ് സെറോ പോസിറ്റിവിറ്റി ടെസ്റ്റ്. സെറോ ടെസ്റ്റ് നടത്തുന്നതിലൂടെ ഒരാൾക്ക് കൊവിഡ് വന്ന് പോയോ എന്ന് അറിയാൻ സാധിക്കും. നേരത്തെ വൈറസ് ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ശരീരത്തിലെ കൊവിഡ് ആന്‍റിബോഡിയുടെ സാന്നിധ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.