ലഡാക്ക് : കാർഗിലിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ദ്രാസ് ടൗണിലുള്ള കബഡി നല്ലായിലെ ആക്രിക്കടയ്‌ക്ക് സമീപത്താണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ദ്രാസിലുള്ള സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കാര്‍ഗില്‍ എസ്‌എസ്‌പി അനായത്ത് അലി ചൗധരി അറിയിച്ചു.