ഭഗൽപൂർ (ബിഹാർ): ഭഗൽപൂരിലെ വീട്ടിൽ വ്യാഴാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. തതാർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.
സ്‌ഫോടനത്തിൽ സമീപത്തുള്ള വീടുകൾ ഉൾപ്പെടെ തകർന്നു. പരിക്കേറ്റവരെ വിദഗ്‌ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ജില്ല ഭരണകൂടവും സ്ഥലത്തെത്തി. സ്‌ഫോടനത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.