ലഖ്‌നൗ: സംസ്ഥാനത്ത് ബിജെപി സംഘടന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുതിർന്ന നേതാക്കൾ സംസ്ഥാന നേതാക്കളെ സന്ദർശിക്കും. ബിജെപി ദേശിയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, മുൻ കേന്ദ്രമന്ത്രി രാധാ മോഹൻ സിങ് എന്നിവരാണ് സംസ്ഥാന നേതാക്കളെ സന്ദർശിക്കുക.
ബി എൽ സന്തോഷ് ബിജെപിയുടെ ലഖ്‌നൗവിലെ ഓഫീസിലെത്തി. ഉത്തർ പ്രദേശ് ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ്ങും അദ്ദേഹത്തിനൊപ്പമുണ്ട്. ഉത്തർ പ്രദേശ് മന്ത്രി മഹേന്ദ്ര സിങ്, ജെപിഎസ് റാത്തോർ, ഗോവിന്ദ് നാരായൺ ശുക്ല എന്നിവരും ഒപ്പമുണ്ട്. ഉത്തർ പ്രദേശ് 2022ൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.
READ MORE: ബി.ജെ.പി സംഘടനാ പ്രവർത്തനങ്ങളുടെ അവലോകന യോഗം ഫെബ്രുവരി 21ന്