ETV Bharat / bharat

രാജീവ് രക്‌തസാക്ഷി ദിനത്തിലെ വിവാദ ട്വീറ്റ് : ആധിര്‍ രഞ്ജനെതിരെ കേസെടുക്കണമെന്ന് സിര്‍സ - രാജീവ് രക്തസാക്ഷി ദിനത്തിലെ അധിര്‍ രഞ്ജന്‍റെ ട്വീറ്റ്

വന്‍ മരം വീഴുമ്പോള്‍ ഭൂമി ചെറുതായി കുലുങ്ങുമെന്ന രാജീവ് ഗാന്ധിയുടെ വിവാദ പരാമര്‍ശമാണ് ആധിര്‍ രഞ്ജന്‍ ട്വീറ്റ് ചെയ്‌തത്. ഇത് പിന്നീട് ഡിലീറ്റ് ചെയ്‌തിരുന്നു

BJP leader Manjinder Singh Sirsa  Congress leader Adhir Chowdhary  Manjinder Singh Sirsa twitter  Rajiv Gandhi death anniversary  അദിര്‍ രഞ്ജന്‍ ചൗദരിയുടെ വിവാദ ട്വീറ്റ്  രാജീവ് രക്തസാക്ഷി ദിനത്തിലെ അധിര്‍ രഞ്ജന്‍റെ ട്വീറ്റ്  മജീന്ദര്‍ സിങ് സിര്‍സ അദിര്‍ രഞ്ജനെതിരെ
രജീവ് രക്‌തസാക്ഷി ദിനത്തിലെ വിവാദ ട്വീറ്റ്: അദിര്‍ രഞ്ജനെതിരെ കേസെടുക്കണമെന്ന് സിര്‍സ
author img

By

Published : May 21, 2022, 5:57 PM IST

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് മജീന്ദര്‍ സിങ് സിര്‍സ. രാജീവ് ഗാന്ധിയുടെ 31ാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റ് സിഖ് സമുദായത്തിനെതിരെ സാമുദായിക വിദ്വേഷം പ്രകടിപ്പിക്കുന്നതാണെന്ന് സിര്‍സ ആരോപിച്ചു. വന്‍ മരം വീഴുമുമ്പോള്‍ ഭൂമി ചെറുതായി കുലുങ്ങുമെന്ന രാജീവ് ഗാന്ധിയുടെ വിവാദ പരാമര്‍ശമാണ് ആധിര്‍ രഞ്ജന്‍ ട്വിറ്ററില്‍ കുറിച്ചത്.

  • I request @DelhiPolice to register a case agnst @adhirrcinc fr spreading communal hatred & targeting Sikhs through his post while paying tribute to Rajiv Gandhi. His tweet reflected @INCIndia intent to threaten Sikhs.

    Such hate-mongers have NO right to be on social media. @ANI pic.twitter.com/K10s38DNia

    — Manjinder Singh Sirsa (@mssirsa) May 21, 2022 " class="align-text-top noRightClick twitterSection" data=" ">

സംഭവം വിവാദമായതിന് പിന്നാലെ ആധിര്‍ രഞ്ജന്‍ ചൗധരി ട്വീറ്റ് ഡിലീറ്റ് ചെയ്‌തിരുന്നു. ട്വീറ്റിന് പിന്നില്‍ തനിക്കും തന്‍റെ പാര്‍ട്ടിക്കും എതിരായി പ്രവര്‍ത്തിക്കുന്ന ശക്‌തികളുടെ കരങ്ങളാണെന്നും ഇതിനെതിരെ പൊലീസില്‍ പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 1984 നവംബര്‍19നാണ് രാജീവ് ഗാന്ധി 'വന്‍മരം വീഴുമ്പോള്‍' എന്ന പരാമര്‍ശം നടത്തുന്നത്.

ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിന് ശേഷം ഡല്‍ഹിയില്‍ സിഖ് വിരുദ്ധ കലാപം നടന്നിരുന്നു. ഇതിനെ ന്യായീകരിക്കുന്ന തരത്തിലുള്ളതായിരുന്നു രാജീവ് ഗാന്ധിയുടെ പ്രസ്‌താവന. ആധിര്‍ രഞ്ജന്‍ ചൗധരിയുടെ ട്വീറ്റ് കോണ്‍ഗ്രസിന്‍റെ സിഖ് വിരുദ്ധ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നതാണെന്ന് മജീന്ദര്‍ സിങ് സിര്‍സ ആരോപിച്ചു.

  • The tweet against my name in the tweeter account has nothing to do with my own observation.

    — Adhir Chowdhury (@adhirrcinc) May 21, 2022 " class="align-text-top noRightClick twitterSection" data=" ">

ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരകര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ സ്ഥാനമില്ല. വിഷയത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങള്‍ക്ക് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. പക്ഷേ എങ്ങനെയാണ് സിഖ് സമുദായത്തോടുള്ള നിങ്ങളുടേയും ഗാന്ധി കുടുംബത്തിന്‍റേയും വിദ്വേഷം മറച്ചുവയ്ക്കാന്‍ സാധിക്കുക", മജീന്ദര്‍ സിങ് സിര്‍സ ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.