ജാർഖണ്ഡ്: കഠാരകൊണ്ട് കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി യുവ നേതാവ് മരിച്ചു. ഈസ്റ്റ് സിങ്ഭം ജില്ലയിലെ ഭാരതീയ ജനത യുവ മോർച്ച നേതാവ് സൂരജ് കുമാർ സിങ്ങാണ് മരിച്ചത്. 26കാരനായ യുവാവ് ടാറ്റ മെയിൻ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. അതേ സമയം സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തി.
ഹേമന്ത് സൊറന്‍റെ നേതൃത്വത്തിൽ അക്രമികളാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് സംസ്ഥാന ബിജെപി പ്രസിഡന്‍റ് ദീപക് പ്രകാശ് ആരോപിച്ചു.
ചൊവ്വാഴ്‌ചയാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൂരജ് കുമാർ ആക്രമിക്കപ്പെട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായെന്നും സീനിയർ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
ജില്ലാ നേതൃത്വത്തിലേക്ക് സൂരജ് എത്തിയത് മുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ തുടങ്ങിയെന്ന് പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
ALSO READ: ഡല്‍ഹിയില്‍ വായുഗുണ നിലവാരം 'മോശം' പട്ടികയില്‍ തന്നെ; സഫര്‍ റിപ്പോര്‍ട്ട് പുറത്ത്