ETV Bharat / bharat

നദ്ദക്ക് നേരെയുണ്ടായ ആക്രമണം; ത്രിപുരയില്‍ വന്‍ പ്രതിഷേധം

രബീന്ദ്ര ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ യാത്ര അഗർത്തലയിലെ തെരുവുകളിൽ തുടർന്നു. മമതാ ബാനർജി വിരുദ്ധ മുദ്രാവാക്യം ഉയർത്തി ബിജെപി പതാകകളുമായായിരുന്നു പ്രതിഷേധപ്രകടനം.

author img

By

Published : Dec 12, 2020, 1:42 PM IST

BJP workers protest against attack on Nadda  Nadda attacked in Bengal  Nadda convoy attacked  BJP Vs TMC  JP Nadda  protest  നദ്ദക്ക് നേരെയുണ്ടായ ആക്രമണം; ത്രിപുരയില്‍ വന്‍ പ്രതിഷേധം  നദ്ദക്ക് നേരെയുണ്ടായ ആക്രമണം  ത്രിപുരയില്‍ വന്‍ പ്രതിഷേധം  ജെ.പി.നദ്ദ
നദ്ദക്ക് നേരെയുണ്ടായ ആക്രമണം; ത്രിപുരയില്‍ വന്‍ പ്രതിഷേധം

അഗർത്തല: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ നേരെ കൊല്‍ക്കത്തയില്‍ കല്ലേറുണ്ടായ സംഭവത്തില്‍ പ്രതിഷേധവുമായി ത്രിപുരയിലെ ബിജെപി നേതാക്കളും തൊഴിലാളികളും. ത്രിപുരയിലെ അഗര്‍ത്തലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപി എം‌എൽ‌എമാരായ സുദീപ് റോയ് ബർമാൻ, രാംപ്രഷാദ് പോൾ, ആസിഷ് സാഹ, സുസാന്‍റ ചൗധരി എന്നിവര്‍ക്കൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

രബീന്ദ്ര ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ യാത്ര അഗർത്തലയിലെ തെരുവുകളിൽ തുടർന്നു. മമതാ ബാനർജി വിരുദ്ധ മുദ്രാവാക്യം ഉയർത്തി ബിജെപി പതാകകളുമായായിരുന്നു പ്രതിഷേധപ്രകടനം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതിമയും അവർ കത്തിച്ചു. പശ്ചിമ ബംഗാളിൽ അരാജകത്വം അതിന്‍റെ ഉച്ചസ്ഥായിയിലാണെന്നും സംസ്ഥാനത്ത് അധാർമ്മികതയുണ്ടെന്നും ജെ.പി.നദ്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം തകർന്നുകൊണ്ടിരിക്കുകയാണെന്നും ആക്രമണം നടന്ന ശേഷം അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധങ്കറും മുഖ്യമന്ത്രി മമതാ ബാനർജിയെ രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പശ്ചിമ ബംഗാൾ പോലീസ് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.