ETV Bharat / bharat

ബിജെപി ബംഗാളിൽ രണ്ടക്ക സംഖ്യ കടക്കില്ലെന്ന് പ്രശാന്ത് കിഷോർ

2014ൽ നരേന്ദ്ര മോദിയുടെ പ്രചാരണം അടക്കം വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയയാളാണ് പ്രശാന്ത് കിഷോർ.+

ബംഗാൾ തെരഞ്ഞെടുപ്പ്  ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്  കൊൽക്കത്ത  ട്വിറ്ററിൽ നിന്നും പിന്മാറുമെന്ന് പ്രശാന്ത് കിഷോർ  BJP hits back  Bengal election  prashant kishore  will quit twitter says prashant kishore  bengal election news
ബംഗാളിൽ ബിജെപി രണ്ടക്ക സംഖ്യ കടക്കില്ലെന്ന് പ്രശാന്ത് കിഷോർ
author img

By

Published : Dec 21, 2020, 1:15 PM IST

കൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ രണ്ടക്കത്തിലേക്ക് കടന്നാൽ ട്വിറ്ററിൽ നിന്നും പിന്മാറുമെന്ന് പ്രശാന്ത് കിഷോർ. 2014ൽ നരേന്ദ്ര മോദി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന വേളയിൽ മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രം ആസൂത്രണം ചെയ്‌തവരിൽ മുഖ്യപങ്ക് വഹിച്ചയാളാണ് പ്രശാന്ത് കിഷോർ. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മാധ്യമ പ്രചാരണത്തിന് വിരുദ്ധമായി രണ്ടക്ക സംഖ്യയിലേക്ക് ബിജെപിക്ക് കടക്കാനാകില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്‍റെ വെല്ലുവിളി. പ്രവചനത്തിന് അതീതമായി ബംഗാളിൽ ബിജെപിക്ക് സീറ്റുകൾ ലഭിച്ചാൽ ട്വിറ്ററിൽ നിന്നും പിന്മാറുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • For all the hype AMPLIFIED by a section of supportive media, in reality BJP will struggle to CROSS DOUBLE DIGITS in #WestBengal

    PS: Please save this tweet and if BJP does any better I must quit this space!

    — Prashant Kishor (@PrashantKishor) December 21, 2020 " class="align-text-top noRightClick twitterSection" data=" ">

ബംഗാളിൽ ബിജെപി ജയിക്കുന്നതോടെ രാജ്യത്തിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നഷ്‌ടമാകുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ തിരിച്ചടിച്ചു. ബംഗാളിൽ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ബംഗാളിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ബംഗാൾ സന്ദർശിച്ചിരുന്നു. അടുത്ത വർഷം മധ്യത്തോടെയാണ് ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.