ഹരിദ്വാർ : ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്ത്. ഉത്തരാഖണ്ഡില്‍ ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരില്‍ (ദംഗ മന്ത്രി) അക്രമ മന്ത്രി കൂടിയുണ്ടാകുമെന്ന് അദ്ദേഹം പരിഹസിച്ചു.
നാഗ്‌പൂരില്‍ നിന്നും ഇതിനുള്ള അറിയിപ്പ് നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഹരിദ്വാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ തൊട്ടുതാഴെയാകും അക്രമ മന്ത്രി പ്രവര്‍ത്തിക്കുക. ആഭ്യന്തരമന്ത്രി തരം താഴ്ത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധ്യമായതെല്ലാം ചെയ്‌തു, ഇനി ജനം തീരുമാനിക്കട്ടെ': ചരൺജിത് സിങ് ചന്നി
തെറ്റായ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വീഴരുത്. രണ്ടരമാസത്തെ പരോള്‍ കിട്ടി ഹിന്ദു, മുസ്ലിം, ജിന്ന, പാകിസ്ഥാന്‍ തുടങ്ങിയ വാക്കുകള്‍ ഇറങ്ങിയിട്ടുണ്ട്. ജനങ്ങള്‍ ഇത്തരം വാക്കുകളില്‍ കുടുങ്ങരുത്.
മറിച്ച് സ്ഥാനാര്‍ഥികള്‍ നിങ്ങള്‍ക്ക് മുമ്പിലെത്തുമ്പോള്‍ കൊവിഡാനന്തരം ഉണ്ടായ തൊഴില്‍ നഷ്ടം, ആരോഗ്യ രംഗത്തെ പ്രതിസന്ധി, തൊഴിലാളികളുടെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.