ETV Bharat / bharat

കൊവിഡ് സാഹചര്യം ; ഡൽഹി സർക്കാരിനെ വിമർശിച്ച് ബിജെപി എംപി

30,000 ആശുപത്രി കിടക്കകൾ ജനങ്ങൾക്ക് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാർ ആകെ 355 കിടക്കകൾ മാത്രമാണ് നൽകിയതെന്ന് ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞു

author img

By

Published : May 11, 2021, 6:06 PM IST

BJP slams Delhi govt over COVID-19 handling ഡൽഹിയിലെ കോവിഡ് കണക്കുകൾ ഡൽഹിയിലെ കൊറോണ കണക്കുകൾ Delhi covid updates Delhi corona cases
ഡൽഹിയിലെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിൽ ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി

ന്യൂഡൽഹി: കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിൽ ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി മീനാക്ഷി ലേഖി. 30,000 ആശുപത്രി കിടക്കകൾ ജനങ്ങൾക്ക് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാർ ആകെ 355 കിടക്കകൾ മാത്രമാണ് നൽകിയത്. കൊവിഡ് മഹാമാരിയിൽ സംസ്ഥാനം വളരെ മോശമായ സാഹചര്യത്തിലൂടെ കടന്ന് പോവുകയാണെന്നും ഇതിന് ആരാണ് ഉത്തരവാദിയെന്നും ലേഖി ചോദിച്ചു.

Also read: ഡൽഹിയിൽ 12,481 പേർക്ക് കൂടി കൊവിഡ് ; 347 മരണം

ആംആദ്മി പർട്ടി അധികാരത്തിൽ വന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ഡൽഹിയിൽ ഒരു ഐസിയു കിടക്ക പോലും ആശുപത്രികളിൽ എത്തിയിട്ടില്ല. ആകെ പ്രധാനമന്ത്രി നാഷണൽ റിലീഫ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്‍റിലേറ്റർ മാത്രമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളതെന്നും ലേഖി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.