ETV Bharat / bharat

വാഗ്‌ദാനങ്ങൾ പാലിച്ചില്ല; ഗെലോട്ട് സർക്കാർ പരാജയമെന്ന് ബിജെപി

author img

By

Published : Mar 24, 2021, 1:33 PM IST

കർഷകരുടെ വായ്‌പ എഴുതി തള്ളുമെന്നും തൊഴിൽ രഹിതർക്ക് തൊഴിൽ ലഭ്യമാക്കുമെന്നുമുള്ള സംസ്ഥാന സർക്കാരിന്‍റെ വാഗ്‌ദാനങ്ങൾ ഇതുവരെയും പാലിച്ചിട്ടില്ലെന്നും സതീഷ് പൂനിയ ആരോപിച്ചു.

BJP says Gehlot government failed to keep promises  ഗെലോട്ട് സർക്കാർ പരാജയമെന്ന് ബിജെപി  Satish Poonia  ബിജെപി സംസ്ഥാന അധ്യക്ഷൻ സതിഷ് പൂനിയ  rajasthan government  ashok gehlot  അശോക് ഗെലോട്ട്  രാജസ്ഥാൻ സർക്കാർ
വാഗ്‌ദാനങ്ങൾ പാലിച്ചില്ല; ഗെലോട്ട് സർക്കാർ പരാജയമെന്ന് ബിജെപി

ജയ്‌പൂർ: രാജസ്ഥാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ സതിഷ് പൂനിയ. കർഷകരുടെ വായ്‌പ എഴുതി തള്ളുമെന്നും തൊഴിൽ രഹിതർക്ക് തൊഴിൽ ലഭ്യമാക്കുമെന്നുമുള്ള സംസ്ഥാന സർക്കാരിന്‍റെ വാഗ്‌ദാനങ്ങൾ ഇതുവരെയും പാലിച്ചിട്ടില്ലെന്നും സതീഷ് പൂനിയ വിമർശിച്ചു. മാത്രമല്ല സംസ്ഥാനത്തിന്‍റെ ക്രമസമാധാനം വഷളായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അശോക് ഗെലോട്ട് സർക്കാർ എല്ലാ മേഖലയിലും പരാജയപ്പെട്ടു. തൊഴിൽ രഹിതർക്ക് ഉറപ്പുനൽകിയ വേതനം പോലും നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

സ്‌ത്രീകൾക്കും ദലിതർക്കുമെതിരെ രാജസ്ഥാനിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ സർക്കാർ മൗനം പാലിക്കുകയാണ്. അതേസമയം, കിരോരി സിംഗ് ബെയ്‌ൻസ്‌ലയുടെ മകൻ വിജയ് ബെയ്‌ൻസ്‌ലയുടെ നേതൃത്വത്തിലുള്ള ഗുർജാർ നേതാക്കളുമായി പൂനിയ കൂടിക്കാഴ്‌ച നടത്തി. നടക്കാനിരിക്കുന്ന മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിക്കുമെന്ന് പൂനിയ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.