കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി നേതാക്കന്മാരെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുവരുന്നതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മമതാ ബാനർജി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് നേതാക്കന്മാരെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതെന്നും ഇതു മൂലമാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നതെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.
നാദിയയിലെ പൊതു സമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നേതാക്കന്മാർ പ്രചാരണത്തിന് എത്തുന്നതിനൊപ്പം പോഡിയം നിറക്കാനായി ആളുകളെയും കൊണ്ടുവരുന്നത് കൊവിഡ് വ്യാപന തോത് വർധിപ്പിക്കുന്നതാണെന്ന് മമത കൂട്ടിച്ചേർത്തു.