ETV Bharat / bharat

പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്കൂട്ടി, പ്രത്യേക വിദ്യാഭ്യാസ ബോര്‍ഡ്; പുതുച്ചേരിയില്‍ ബിജെപി പ്രകടന പത്രിക - ബിജെപി

രണ്ടര ലക്ഷം പേർക്ക് തൊഴിൽ, മത്സ്യത്തൊഴിലാളികൾക്ക് ഓരോ വർഷവും ആറായിരം രൂപയുടെ ധനസഹായം എന്നിവയും പ്രഖ്യാപനം

BJP releases poll manifesto  BJP releases poll manifesto for Puducherry  BJP poll manifesto for Puducherry  BJP manifesto for Puducherry  Puducherry elections  Puducherry assembly polls  പുതുച്ചേരി തെരഞ്ഞെടുപ്പ്  ബിജെപി  നിർമ്മല സീതാരാമന്‍
പുതുച്ചേരി തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക പുറത്തിറക്കി
author img

By

Published : Mar 26, 2021, 5:46 PM IST

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. രണ്ടര ലക്ഷം പേർക്ക് തൊഴിൽ, മത്സ്യത്തൊഴിലാളികൾക്ക് ഓരോ വർഷവും ആറായിരം രൂപയുടെ ധനസഹായം, പെൺകുട്ടികൾക്ക് സൗജന്യമായി സ്കൂട്ടി എന്നിവയാണ് ബിജെപിയുടെ വാഗ്ദാനങ്ങൾ.

അഞ്ച് വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം വർധിപ്പിക്കുക, ചെറുകിട വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരെ സഹായിക്കുന്നതിനായി പുതുച്ചേരി ഫിനാന്‍ഷ്യൽ കോർപ്പറേഷന്‍, പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾകായി പുതുച്ചേരി വിദ്യാഭ്യാസ ബോർഡ് എന്നിവയെല്ലാം ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. പത്രിക പൊതുജനങ്ങളുടെ താത്പര്യപ്രകാരം തയ്യാറാക്കിയതാണെന്നും മോദി വാഗ്ദാനം ചെയ്തതെല്ലാം പാലിക്കുമെന്നും കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമന്‍ പത്രിക പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. മുപ്പത് സീറ്റുകളിലേക്കുള്ള പുതുച്ചേരി തെരഞ്ഞെടുപ്പ് ഏപ്രിൽ 6നാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.