ന്യൂഡൽഹി : ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് മധ്യപ്രദേശിലെ 39 ഉം ഛത്തീസ്‌ഗഡിലെ 21ഉം സ്ഥാനാർഥികളുടെ പട്ടികകളാണ് ബിജെപി പുറത്തുവിട്ടത്. രണ്ട് സംസ്ഥാനങ്ങളിലും അഞ്ച് വനിതകള്‍ വീതമാണ് മത്സര രംഗത്തുള്ളത്.
പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ഇന്നലെ (16.8.23) ചേർന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സുപ്രധാന യോഗത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവരെ കൂടാതെ മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഛത്തീസ്‌ഗഡ് സ്ഥാനാർഥി പട്ടിക : പടാൻ എംപി വിജയ് ബാഗെൽ, പ്രേംനഗറിൽ ഭൂലൻ സിംഗ് മറവി, ഭട്‌ഗാവിൽ ലക്ഷ്‌മി രാജ്‌വാഡെ, ഖല്ലാരിയിൽ അൽക്ക ചന്ദ്രാകർ, ഖുജ്ജിയിൽ ഗീത ഘാസി സാഹു, പ്രതാപൂരിൽ ശകുന്തള സിംഗ് പോർതെ, സാരൈപാലിയിൽ സരള കൊസാരിയ, ബസ്‌തറിൽ മണിറാം കശ്യപ് എന്നിവര്‍ മത്സരിക്കും.
-
BJP releases the first list of 21 candidates for the upcoming Chhattisgarh Assembly Elections. pic.twitter.com/7vhoSgfbCY
— ANI (@ANI) August 17, 2023 " class="align-text-top noRightClick twitterSection" data="
">BJP releases the first list of 21 candidates for the upcoming Chhattisgarh Assembly Elections. pic.twitter.com/7vhoSgfbCY
— ANI (@ANI) August 17, 2023BJP releases the first list of 21 candidates for the upcoming Chhattisgarh Assembly Elections. pic.twitter.com/7vhoSgfbCY
— ANI (@ANI) August 17, 2023
മധ്യപ്രദേശിലെ സ്ഥാനാർഥി പട്ടിക : സബൽഗഡിൽ സരള വിജേന്ദ്ര റാവത്ത്, ചചൗറയിൽ പ്രിയങ്ക മീണ, ഛത്തർപൂരിൽ ലളിത യാദവ്, ജാബുവയിൽ ഭാനു ഭൂരിയ (എസ്‌ടി), ജബൽപൂർ പുർബയിൽ അഞ്ചൽ സോങ്കർ (എസ്‌സി), പെത്‌ലാവാഡിൽ നിർമല ഭൂരിയ, ഭോപ്പാൽ ഉത്തറിൽ അലോക് ശർമ, ഭോപ്പാൽ മധ്യയിൽ ധ്രുവ് നാരായൺ സിംഗ് എന്നിവര്‍ പോരാട്ടത്തിനിറങ്ങും.
-
BJP releases the first list of 39 candidates for the upcoming Madhya Pradesh Assembly Elections. pic.twitter.com/7xdtQFxz9M
— ANI (@ANI) August 17, 2023 " class="align-text-top noRightClick twitterSection" data="
">BJP releases the first list of 39 candidates for the upcoming Madhya Pradesh Assembly Elections. pic.twitter.com/7xdtQFxz9M
— ANI (@ANI) August 17, 2023BJP releases the first list of 39 candidates for the upcoming Madhya Pradesh Assembly Elections. pic.twitter.com/7xdtQFxz9M
— ANI (@ANI) August 17, 2023
ദൗത്യവും ലക്ഷ്യവും വലുത് : ഈ വർഷം അവസാനം ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും കൂടാതെ രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയം സുപ്രധാനമാണെന്നിരിക്കെയാണ് തീയതി പ്രഖ്യാപനത്തിന് മുൻപേ ആദ്യഘട്ട സ്ഥാനാർഥി പട്ടികകള്‍ പുറത്തിറക്കിയത്. ഈ അഞ്ച് സംസ്ഥാനങ്ങളിൽ മധ്യപ്രദേശിൽ മാത്രമാണ് ബിജെപി അധികാരത്തിലുള്ളത്.
2018 ലെ തെരഞ്ഞെടുപ്പിൽ ഛത്തീസ്‌ഗഡിലെ 90 സീറ്റുകളിൽ കോൺഗ്രസ് 68 സീറ്റുകൾ പിടിച്ചെടുത്തപ്പോൾ 15 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. അതേസമയം 230 സീറ്റുകളുള്ള മധ്യപ്രദേശിൽ, 2020ൽ 22 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ പാര്‍ട്ടി 130 അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്തി. കോൺഗ്രസിന് 96 അംഗങ്ങളാണുള്ളത്.