ETV Bharat / bharat

അസമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു; ദേവേന്ദ്ര ഫഡ്നാവിസ്

അസമിൽ ബിജെപി അധികാരം നിലനിർത്തുമെന്നും മറ്റ് സംസ്‌ഥാനങ്ങളിൽ മറ്റ് പാർട്ടികൾ വിജയിക്കുമെന്നും ആയിരുന്നു ശരദ് പവാർ പറഞ്ഞിരുന്നത്.

BJP will register big win in Assam, says Fadnavis  BJP  Assam  Fadnavis  അസമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു; ദേവേന്ദ്ര ഫഡ്നാവിസ്  അസമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു  ദേവേന്ദ്ര ഫഡ്നാവിസ്  അസം  ബിജെപി
അസമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു; ദേവേന്ദ്ര ഫഡ്നാവിസ്
author img

By

Published : Mar 17, 2021, 12:41 PM IST

ഗുവഹാത്തി: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. അസമിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന എൻസിപി അധ്യക്ഷൻ ശരദ്പവാറിന്‍റെ പ്രവചനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അസമിൽ ബിജെപി വിജയിക്കുമെന്ന് ഞങ്ങളുടെ എതിരാളികൾ പോലും അംഗീകരിച്ചുകഴിഞ്ഞു. ശരദ് പവാർജിയുടെ എല്ലാ പ്രസ്താവനയും അംഗീകരിക്കുന്നില്ല. എന്നാല്‍ അസമിൽ ബിജെപി വിജയിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിൽ, അത് ഞങ്ങളുടെ വിജയത്തെയാണ് കാണിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഗുവാഹത്തി സന്ദർശനത്തിനിടെ ആയിരുന്നു ഫഡ്‌നാവിസിന്‍റെ പ്രതികരണം.

അസമിൽ ബിജെപി അധികാരം നിലനിർത്തുമെന്നും മറ്റ് സംസ്‌ഥാനങ്ങളിൽ മറ്റ് പാർട്ടികൾ വിജയിക്കുമെന്നും ആയിരുന്നു ശരദ് പവാർ പറഞ്ഞിരുന്നത്. അസമിൽ ബിജെപിയുടെ അവസ്‌ഥ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന മികച്ചതാണെന്നും പവാര്‍ പറഞ്ഞിരുന്നു.

മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുക. അസമിൽ മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 6ന് ഒറ്റ ഘട്ടത്തിൽ തന്നെ തെരഞ്ഞെടുപ്പ് നടക്കും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.