ന്യൂഡൽഹി: ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ആരംഭിച്ചു. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. മാര്‍ച്ച് 17നാണ് യോഗം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എംപിയായ രാം സ്വരൂപ് ശര്‍മയുടെ മരണത്തെത്തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. പ്രതിവാര ബിജെപി പാർലമെന്‍ററി പാർട്ടി യോഗം മാർച്ച് 10ന് നടന്നു. കൊവിഡ് പ്രതിസന്ധി മൂലം ഒരു വർഷത്തിന് ശേഷമാണ് യോഗം ചേരുന്നത്. 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള സർക്കാരിന്‍റെ പദ്ധതികളെക്കുറിച്ച് മോദി കഴിഞ്ഞ യോഗത്തിൽ ബിജെപി എംപിമാരെ അറിയിച്ചു. കൊവിഡ് ദുരിതങ്ങളെക്കുറിച്ചും പ്രകൃതിദുരന്തങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചെലുത്തിയ സ്വാധീനവും പ്രധാനമന്ത്രി കഴിഞ്ഞ യോഗത്തിൽ സംസാരിച്ചു.
ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ഡൽഹിയിൽ - ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ഡൽഹിയിൽ
മാർച്ച് 17ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം എംപിയായ രാം സ്വരൂപ് ശർമയുടെ മരണത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു