ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവച്ചതില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതല വഹിക്കുന്ന നേതാവുമായ അരുൺ സിങ്ങ്. “ഞാൻ ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അടുത്ത മുഖ്യമന്ത്രിയെ നിയമസഭാകക്ഷി യോഗത്തിൽ ബി.ജെ.പിയുടെ പാർലമെന്‍ററി ബോർഡ് തീരുമാനിക്കും.” സിങ് ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജിക്കത്ത് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറി
ഈ ഘട്ടത്തിൽ മീറ്റിങ് എപ്പോൾ നടക്കുമെന്ന് തനിക്ക് ഒന്നും പറയാനാവില്ല. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന്‍റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ബി.എസ്.വൈ തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.
സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ചടങ്ങിലാണ് ബി.എസ് യെദ്യൂരപ്പ രാജിവച്ചത്. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി.
"അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും നിയമസഭയില്‍ വികാരാധീനനായി യെദ്യൂരപ്പ പറഞ്ഞു. ഈ രണ്ട് വര്‍ഷക്കാലം നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണെന്നും അദ്ദേഹം പറഞ്ഞു".
ALSO READ: അസം - മിസോറാം അതിർത്തി സംഘര്‍ഷം : 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു