ന്യൂഡല്‍ഹി: ആംആദ്‌മി എംഎല്‍എമാര്‍ കൂറുമാറിയാല്‍ 40 എംഎല്‍എമാര്‍ക്ക് 800 കോടി വീതം നല്‍കാമെന്ന ബിജെപിയുടെ വാഗ്‌ദാനത്തെ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങളുടെ അംഗങ്ങളെ കൂറുമാറാന്‍ ബിജെപി പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് (25.08.2022) രാവിലെ 11 മണിക്ക് തന്‍റെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എംഎല്‍എമാര്‍ക്കൊപ്പം യോഗത്തിന് ശേഷം തങ്ങളുടെ പാര്‍ട്ടി അംഗങ്ങളെ ആകര്‍ഷിക്കുന്ന ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്' പദ്ധതി തികഞ്ഞ പരാജയമായിരിക്കണമെന്ന് രാജ്‌ഘട്ടിലെത്തി പ്രാര്‍ഥന നടത്തി.
-
दिल्ली के अपने विधायक साथियों के साथ आज राष्ट्रपिता महात्मा गाँधी जी के समाधि स्थल राजघाट पर श्रद्धांजलि अर्पित कर प्रार्थना की।
— Arvind Kejriwal (@ArvindKejriwal) August 25, 2022 " class="align-text-top noRightClick twitterSection" data="
सत्यमेव जयते। pic.twitter.com/9bkNG9WmeK
">दिल्ली के अपने विधायक साथियों के साथ आज राष्ट्रपिता महात्मा गाँधी जी के समाधि स्थल राजघाट पर श्रद्धांजलि अर्पित कर प्रार्थना की।
— Arvind Kejriwal (@ArvindKejriwal) August 25, 2022
सत्यमेव जयते। pic.twitter.com/9bkNG9WmeKदिल्ली के अपने विधायक साथियों के साथ आज राष्ट्रपिता महात्मा गाँधी जी के समाधि स्थल राजघाट पर श्रद्धांजलि अर्पित कर प्रार्थना की।
— Arvind Kejriwal (@ArvindKejriwal) August 25, 2022
सत्यमेव जयते। pic.twitter.com/9bkNG9WmeK
പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയയുടെ വസതിയില്‍ കിടക്കയും ഭിത്തിയുമുള്‍പ്പെടെ ഒരു തുമ്പുപോലും വിടാതെ സിബിഐ പരിശോധന നടത്തിയിട്ടും യാതൊന്നും കണ്ടെത്താനായില്ല. അടുത്ത ദിവസം തന്നെ ബിജെപിയിലേക്ക് പക്ഷം ചേര്‍ന്നാല്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് ഏതാനും ബിജെപി അംഗങ്ങള്‍ അദ്ദേഹത്തെ സമീപിക്കുകയുണ്ടായി. മുഖ്യമന്ത്രി പദത്തിന് വേണ്ടി അത്യാഗ്രഹം ഇല്ലാത്ത മനീഷ് സിസോദിയയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
വാഗ്‌ദാനങ്ങള്‍ക്ക് വഴങ്ങാത്ത സത്യസന്ധമായ ഒരു സര്‍ക്കാരിനാണ് വോട്ട് ചെയ്‌തത് എന്നതില്‍ ജനങ്ങള്‍ക്ക് അഭിമാനിക്കാം. അവരെ ഒരിക്കലും സര്‍ക്കാര്‍ ഉപേക്ഷിക്കുകയില്ലെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ പക്ഷം ചേര്‍ന്നാല്‍ 20 കോടി രൂപ നല്‍കാമെന്ന വാഗ്‌ദാനവുമായി ബിജെപി തങ്ങളുടെ 40 എംഎല്‍എമാരെ സമീപിച്ചിരുന്നുവെന്ന് എഎപി ആരോപിച്ചു. ഡല്‍ഹിയിലെ 60 എംഎല്‍എമാര്‍ക്കായായിരുന്നു ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം വിളിച്ച് ചേര്‍ത്തത്.