ന്യൂഡല്‍ഹി: അസം തെരഞ്ഞെടുപ്പിനുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 126 മണ്ഡലത്തില്‍ 92 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അസം ഗണപരിഷത്ത്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറല്‍ എന്നിവര്‍ക്കൊപ്പമാണ് ഇത്തവണ അസമില്‍ ബിജെപി സഖ്യമുണ്ടാക്കിയിരിക്കുന്നത്. കോൺഗ്രസിന്‍റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് 2016ലാണ് ബിജെപി ആദ്യമായി സംസ്ഥാനത്ത് ഭരണത്തിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബോഡോലാന്‍റ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) 86 സീറ്റും, ബിജെപി 60 സീറ്റും എജിപി 14 സീറ്റും ബിപിഎഫ് 12 സീറ്റുകളും നേടിയിരുന്നു. എന്നാല്‍ ഇത്തവണ ബി.പി.എഫ് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യകക്ഷിയായ മഹാജത്തിലാണുള്ളത്. മാര്‍ച്ച് 27നാണ് അസമിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്.
അസമില്‍ 92 സ്ഥാനാര്‍ഥികളുമായി ബിജെപി സ്ഥാനാര്‍ഥി പട്ടിക
അസം ഗണപരിഷത്ത്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറല്‍ എന്നിവര്‍ക്കൊപ്പമാണ് ഇത്തവണ അസമില്‍ ബിജെപി സഖ്യമുണ്ടാക്കിയിരിക്കുന്നത്