ETV Bharat / bharat

തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ ബിജെപി എംപിമാരുടെ കൂട്ടരാജി; രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പത്തുപേർ രാജിവച്ചു

BJP MPs Resignation : പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് എംപിമാരുടെ രാജി. നദ്ദക്കൊപ്പമാണ് എംപിമാർ രാജിക്കത്തുമായി സ്‌പീക്കറെ കാണാനെത്തിയത്.

Bharatiya Janata Party  BJP MPs Resign From Parliament  BJP MPs Who Won In State Assembly Polls  ബിജെപി എംപിമാരുടെ കൂട്ടരാജി  കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പത്തുപേർ രാജിവച്ചു  BJP MPs Resignation  Assembly Elections 2023  Rajasthan CM  Madhyapradesh CM  Madhyapradesh Election  Rajasthan Election
BJP MPs Who Won In State Assembly Polls Resign From Parliament
author img

By ETV Bharat Kerala Team

Published : Dec 6, 2023, 4:06 PM IST

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയങ്ങൾക്കുപിന്നാലെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ബിജെപിയുടെ പത്ത് എംപിമാർ രാജിവച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു വിജയിച്ച എംപിമാരാണ് രാജിവച്ചത് (BJP MPs Who Won In State Assembly Polls Resign From Parliament). പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ (JP Nadda) എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് എംപിമാരുടെ രാജി. നദ്ദക്കൊപ്പമാണ് എംപിമാർ രാജിക്കത്തുമായി സ്‌പീക്കറെ കാണാനെത്തിയത്.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേൽ, എംപിമാരായ ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി, രാജ്യസഭാ എംപിയായ കിരോരി ലാല്‍ മീണ എന്നിവരാണ് രാജി നല്‍കിയത്. അതേസമയം കേന്ദ്രമന്ത്രി രേണുക സിങ്, മഹന്ത് ബാലക്‌നാഥ് എന്നിവര്‍ രാജിവച്ചിട്ടില്ല. ഇവര്‍ വൈകാതെ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രഹ്‌ളാദ് സിങ് പട്ടേൽ എന്നിവരും എംപിമാരായ രാകേഷ് സിങ്, ഉദയ് പ്രതാപ്, റിതി പഥക് എന്നിവരും മധ്യപ്രദേശിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചതിന് ശേഷമാണ് എംപി സ്ഥാനം രാജിവച്ചത്. എംപിമാരായ അരുൺ സാവോ, ഗോമതി സായി എന്നിവർ ഛത്തീസ്‌ഗഡിൽ നിന്നാണ് നിയമസഭയിലേക്ക് വിജയിച്ചത്. രാജ്യവർധൻ സിങ് റാത്തോഡ്, ദിയാ കുമാരി, കിരോരി ലാൽ മീണ എന്നിവർ രാജസ്ഥാനിൽ നിന്ന് വിജയിച്ചവരാണ്.

Also Read: ചൗഹാൻ വീണ്ടും വരുമോ...സിന്ധ്യയും പട്ടേലും വിജയ് വർജിയയും റെഡി... മധ്യപ്രദേശില്‍ കൂട്ടിയും കിഴിച്ചും നേതാക്കള്‍

തീരുമാനമാകാതെ മുഖ്യമന്ത്രി പദം: ബിജെപി അധികാരമുറപ്പിച്ച മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രി പദം സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് (Shivraj Singh Chouhan) തന്നെ നറുക്ക് വീഴാനുള്ള സാധ്യതയാണുള്ളത് (Madhya Pradesh CM Tussle). അതേസമയം താന്‍ പണ്ടും ഇപ്പോഴും മുഖ്യമന്ത്രി പദത്തിന് വേണ്ടി മത്സരിക്കാറില്ലെന്നാണ് ശിവരാജ്‌ സിങ് ചൗഹാന്‍ വ്യക്തമാക്കുന്നത്. താന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി നേതൃത്വം തന്നെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ എന്തായാലും അത് ഏറ്റെടുക്കുമെന്നും 'മാമ' എന്ന് അണികൾ സ്നേഹപൂര്‍വം വിളിക്കുന്ന ചൗഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രി പദത്തിലേക്ക് തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന പല നേതാക്കളും. തുടര്‍ച്ചയായി ആറാം വട്ടവും നിയമസഭയിലെത്തുന്ന കൈലാസ് വിജയ് വര്‍ജിയ, രാജിവച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്‌ളാദ് സിങ് പട്ടേൽ എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.

രാജസ്ഥാനിലും അനിശ്ചിതത്വം: രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ച ബിജെപിയുടെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിലും ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മൂന്ന് പേരുകളാണ് നിലവില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നിലുള്ളത്. മഹന്ത് ബാബ ബാലക്‌നാഥ്, വസുന്ധര രാജെ സിന്ധ്യ, ഗജേന്ദ്ര സിങ് ഷെഖാവത് എന്നിവരില്‍ ഒരാളാകും മുഖ്യമന്ത്രിയെന്നാണ് ബിജെപി കേന്ദ്രങ്ങൾ നല്‍കുന്ന വിവരം.

Also Read: യോഗിക്ക് പിന്നാലെ ബാബ; രാജസ്ഥാനും സന്യാസി ഭരണത്തിലേക്കോ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.