ന്യൂഡൽഹി : വനിത ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ രാജി വയ്‌ക്കുമോ എന്ന് ചോദിച്ച വനിത മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങവെയായിരുന്നു മാധ്യമ പ്രവർത്തക ബ്രിജ് ഭൂഷണോട് ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ വായടയ്‌ക്കാൻ പറഞ്ഞ ബ്രിജ് ഭൂഷണ്‍ കാറിന്‍റെ ഡോർ ഉപയോഗിച്ച് മാധ്യമ പ്രവർത്തകയുടെ മൈക്കും നശിപ്പിച്ചു.
പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ രാജിവയ്‌ക്കുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം. എന്നാൽ താനെന്തിന് രാജി വയ്‌ക്കണമെന്നും എന്തുകൊണ്ടാണ് നിങ്ങൾ രാജി ആവശ്യപ്പെടുന്നതെന്നും ചോദിച്ച ബ്രിജ് ഭൂഷണ്‍ മാധ്യമ പ്രവർത്തകയോട് വായടയ്‌ക്കാനും ആവശ്യപ്പെട്ടു. തുടർന്ന് കാറിനരികിലേക്ക് നീങ്ങിയ ബ്രിജ് ഭൂഷണോട് വീണ്ടും ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മാധ്യമ പ്രവർത്തക കാറിനുള്ളിലേക്ക് മൈക്ക് നീട്ടി.
-
#LIVE कैमरे पर एक महिला पत्रकार से पहलवानों के साथ उत्पीड़न का आरोपी भाजपाई सांसद धमका रहा है, उनका माइक तोड़ रहा है,
— Srinivas BV (@srinivasiyc) July 11, 2023 " class="align-text-top noRightClick twitterSection" data="
क्या महिला बाल विकास मंत्री @smritiirani बता सकती है ये किसके शब्द है? किसके संस्कार है? pic.twitter.com/689KVkrBRg
">#LIVE कैमरे पर एक महिला पत्रकार से पहलवानों के साथ उत्पीड़न का आरोपी भाजपाई सांसद धमका रहा है, उनका माइक तोड़ रहा है,
— Srinivas BV (@srinivasiyc) July 11, 2023
क्या महिला बाल विकास मंत्री @smritiirani बता सकती है ये किसके शब्द है? किसके संस्कार है? pic.twitter.com/689KVkrBRg#LIVE कैमरे पर एक महिला पत्रकार से पहलवानों के साथ उत्पीड़न का आरोपी भाजपाई सांसद धमका रहा है, उनका माइक तोड़ रहा है,
— Srinivas BV (@srinivasiyc) July 11, 2023
क्या महिला बाल विकास मंत्री @smritiirani बता सकती है ये किसके शब्द है? किसके संस्कार है? pic.twitter.com/689KVkrBRg
എന്നാൽ രോക്ഷത്തോടെ മൈക്കിനോടൊപ്പം തന്നെ ബ്രിജ് ഭൂഷണ്‍ കാറിന്‍റെ ഡോർ ശക്‌തിയായി അടയ്‌ക്കുകയായിരുന്നു. ഇതോടെ മാധ്യമ പ്രവർത്തകയുടെ കയ്യിൽ നിന്ന് മൈക്ക് താഴെ വീണു. അതേസമയം മാധ്യമ പ്രവർത്തകയെ അപമാനിക്കുന്ന ബ്രിജ് ഭൂഷന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. എംപിയുടെ നടപടിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ശ്രീനിവാസ് ബിവിയും വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് ബ്രിജ് ഭൂഷണെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്. ഗുസ്‌തി താരങ്ങളെ അപമാനിച്ച കേസിലെ പ്രതിയായ ബിജെപി എംപി ഒരു വനിത മാധ്യമ പ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും മൈക്ക് തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ആരുടെ വാക്കുകളാണെന്നും ആരുടെ സംസ്‌കാരമാണെന്നും വനിതാ-ശിശുവികസന മന്ത്രി സ്‌മൃതി ഇറാനി പറയണം. ശ്രീനിവാസ് ട്വിറ്ററിൽ കുറിച്ചു.
ഗുണ്ട എന്ന് വനിത കമ്മിഷൻ അധ്യക്ഷ : അതേസമയം ബ്രിജ് ഭൂഷനെ 'ഗുണ്ട' എന്നാണ് ഡൽഹി വനിത കമ്മിഷൻ മേധാവി സ്വാതി മലിവാൾ വിശേഷിപ്പിച്ചത്. 'ക്യാമറക്ക് മുന്നിൽ ഒരു വനിത റിപ്പോർട്ടറോട് ഇതുപോലെ പെരുമാറാൻ അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കിൽ, ക്യാമറയ്‌ക്ക് പുറത്തുള്ള സ്‌ത്രീകളോട് ഇയാൾ എങ്ങനെ പെരുമാറുമെന്ന് സങ്കൽപ്പിക്കുക. ഈ മനുഷ്യന്‍റെ ഇടം പാർലമെന്‍റിലല്ല, ജയിലിലാണ്.' വീഡിയോ പങ്കുവച്ചുകൊണ്ട് സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.
-
हद है बेशर्मी और गुंडागर्दी की। चलते कैमरा पर #Brijbhushan एक महिला पत्रकार से ऐसी बदतमीज़ी कर रहा है। जिस तरह इस आदमी को बचाया गया इसका हौसला अब सातवें आसमान पर है। इसे पता है कुछ भी कर लो कोई कुछ नहीं बिगाड़ सकता… pic.twitter.com/NFA5CbFvJN
— Swati Maliwal (@SwatiJaiHind) July 11, 2023 " class="align-text-top noRightClick twitterSection" data="
">हद है बेशर्मी और गुंडागर्दी की। चलते कैमरा पर #Brijbhushan एक महिला पत्रकार से ऐसी बदतमीज़ी कर रहा है। जिस तरह इस आदमी को बचाया गया इसका हौसला अब सातवें आसमान पर है। इसे पता है कुछ भी कर लो कोई कुछ नहीं बिगाड़ सकता… pic.twitter.com/NFA5CbFvJN
— Swati Maliwal (@SwatiJaiHind) July 11, 2023हद है बेशर्मी और गुंडागर्दी की। चलते कैमरा पर #Brijbhushan एक महिला पत्रकार से ऐसी बदतमीज़ी कर रहा है। जिस तरह इस आदमी को बचाया गया इसका हौसला अब सातवें आसमान पर है। इसे पता है कुछ भी कर लो कोई कुछ नहीं बिगाड़ सकता… pic.twitter.com/NFA5CbFvJN
— Swati Maliwal (@SwatiJaiHind) July 11, 2023
മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് : ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ ലൈംഗികാരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ കോൺഗ്രസ് ചോദ്യം ചെയ്‌തിരുന്നു. ശരൺ സിങ്ങിനെ എപ്പോഴാണ് പ്രധാനമന്ത്രി മോദി ബിജെപിയിൽ നിന്ന് പുറത്താക്കുകയെന്നും എപ്പോഴാണ് അറസ്റ്റ് ചെയ്യുകയെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദിച്ചിരുന്നു.
'വനിത കായിക താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ വിഷയത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നത്? എംപി ബ്രിജ് ഭൂഷൺ സിങ്ങിനെ മോദി എപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കും? ബ്രിജ് ഭൂഷൺ സിങ്ങിനെ എപ്പോൾ അറസ്റ്റ് ചെയ്യും? എപ്പോഴാണ് ബ്രിജ് ഭൂഷണ് സംരക്ഷണം നൽകുന്നതും സംരക്ഷിക്കുന്നതും മോദി സർക്കാർ നിർത്തുന്നത്', ശ്രീനേറ്റ് ചോദിച്ചു.
അതേസമയം ഗുസ്‌തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും ബ്രിജ് ഭൂഷൺ ശരൺ സിങ് വിചാരണ നേരിടണമെന്നുമാണ് ഡൽഹി പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗുസ്‌തി താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു, ഒരു താരം തുടർച്ചയായി അതിക്രമം നേരിടേണ്ടി വന്നു എന്നതടക്കം കുറ്റപത്രത്തിൽ പൊലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.