ന്യൂഡൽഹി: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷമുണ്ടായ അക്രമങ്ങളില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി. മുതിർന്ന അഭിഭാഷകനും ബിജെപി വക്താവുമായ ഗൗതം ഭാട്ടിയ ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തവർക്കെതിരെ തൃണമൂൽ കോൺഗ്രസ് ആക്രമണം അഴിച്ചുവിട്ടതായി ഭാട്ടിയ ഹർജിയിൽ ആരോപിക്കുന്നു. ബിജെപിയെയും പാർട്ടി പ്രവർത്തകരെയും ഫാസിസ്റ്റുകളായും വർഗീയവാദികളായും തൃണമൂൽ മുദ്രകുത്തിയെന്നുമാണ് വാദം.
ALSO READ നന്ദിഗ്രാം റീകൗണ്ടിങ്ങില്‍ അന്തിമ അധികാരം റിട്ടേണിങ് ഓഫീസർക്കെന്ന് കമ്മിഷൻ
അതേസമയം, അക്രമങ്ങളില്‍ കുറഞ്ഞത് ആറ് പ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെട്ടു. ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.