ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ് ജീന അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ദില്ലിയിലെ സർ ഗംഗാരം ആശുപത്രിയിലായിരുന്നു അന്ത്യം. അൽമോറ ജില്ലയിലെ സാൾട്ട് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ ഇദ്ദേഹം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചത്.
സുരേന്ദ്ര ജീനയുടെ നിര്യാണത്തിൽ അനുശോചിച്ച ബിജെപി നേതാവ് ബൻഷിധർ ഭഗത്, ജീന വളരെ ചെറുപ്പവും ഊർജ്ജസ്വലനും കഴിവുള്ളതുമായ എംഎൽഎയുമായിരുന്നെന്ന് സന്ദേശത്തിൽ അറിയിച്ചു. ജീന എപ്പോഴും സംഘടനയിൽ സജീവമായിരുന്നുവെന്നും ജനപ്രിയനായ പ്രവർത്തകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.