ETV Bharat / bharat

'വസ്‌ത്രധാരണം ബലാത്സംഗം വർധിപ്പിക്കുന്നു'; മറുപടി നൽകി വിവാദത്തിലായി ബിജെപി എംഎൽഎ - karnataka hijab row

ഹിജാബ് വിഷയത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രസ്‌താവനക്ക് മറുപടിയായാണ് ബിജെപി എംഎൽഎയുടെ വിവാദ പ്രസ്‌താവന.

പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി ബിജെപി എംഎൽഎ  വസ്‌ത്രധാരണം ബലാത്സംഗം വർധിപ്പിക്കുന്നു  ഹിജാബ് വിവാദം  സ്‌കൂളുകളിൽ യൂണിഫോം വേണമെന്ന് ബിജെപി എംഎൽഎ  controversial statement of BJP MLA M Renukacharya  karnataka hijab row  hijab row controversy karnataka
'വസ്‌ത്രധാരണം ബലാത്സംഗം വർധിപ്പിക്കുന്നു
author img

By

Published : Feb 10, 2022, 12:12 PM IST

ബെംഗളുരു: കർണാടകയിൽ ഹിജാബ്‌ വിവാദം കത്തുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി ബിജെപി എംഎൽഎ എം.പി രേണുകാചാര്യ. ബലാത്സംഗക്കേസുകൾ വർധിക്കുന്നതിന് സ്‌ത്രീകളുടെ വസ്‌ത്രധാരണം കാരണമാണെന്നും ശരീരം മുഴുവൻ മറക്കുന്ന വസ്‌ത്രങ്ങളോ, യൂണിഫോമോ ധരിക്കണമെന്നായിരുന്നു എംഎൽഎയുടെ പരാമർശം. ഹിജാബ് വിഷയത്തിൽ പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ബിക്കിനിയോ ഖൂംഘട്ടോ, ജീൻസോ ഹിജാബോ, എന്ത് വസ്‌ത്രം ധരിക്കണമെന്നത് അവൾ തീരുമാനിക്കും. അതിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. സ്‌ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ' എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയായാണ് ബിജെപി എംഎൽഎ രംഗത്തെത്തിയത്.

പ്രിയങ്ക ഗാന്ധി ഒരു സ്‌ത്രീയാണ്, കോൺഗ്രസ് നേതാവാണ്. ഹിജാബ് വിഷയത്തിൽ സ്‌ത്രീകളുടെ ഭരണഘടനപരമായ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സ്‌കൂളുകളിലും കോളജുകളിലും യൂണിഫോം നിർബന്ധമാക്കണമെന്ന് കേരള, ബോംബെ ഹൈക്കോടതികളുടെ ഉത്തരവുണ്ടെന്നും വിദ്യാർഥികളുടെ ഡ്രസ്‌ കോഡിൽ ബിക്കിനി പരാമർശം നടത്തിയത് നികൃഷ്‌ടമാണെന്നും രേണുകാചാര്യ പറഞ്ഞു.

അതേ സമയം തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന വിശദീകരണവുമായി എംഎൽഎ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

READ MORE: അഞ്ചലിൽ കിണറ്റിൽ അകപ്പെട്ട മയിലിനെ രക്ഷപ്പെടുത്തി, video

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.