കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൂർബ ബർന്ദമാനിലെ 74കാരന്റെ കൊലപാതകത്തിൽ പ്രാദേശിക ബിജെപി നേതാവടക്കം മൂന്ന് പേർ അറസ്റ്റില്‍. ഇന്നലെ അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി. പ്രതികളെ 10 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. മാർച്ച് ഒമ്പതിനാണ് പാരയിലെ പോസ്റ്റ് ഓഫീസിൽ 74കാരൻ കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നും സംഭവം നടക്കുന്ന ദിവസം ഇയാൾ ബാങ്കിൽ നിന്ന് പണം പിൻവലിച്ചിരുന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പശ്ചിമബംഗാളില്‍ 74കാരന് കൊല്ലപ്പെട്ട സംഭവം; ബിജെപി നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ
കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്ത് ദിവസത്തേക്ക് റിമാന്റ് ചെയ്തു