റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഒരു വർഷത്തിനിടെ 234 കർഷക ആത്മഹത്യകൾ നടന്നതായി ബിജെപി നേതാവ് ഡി. പുരന്ദേശ്വരി. കേന്ദ്രത്തിന്‍റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് ഭാരത് ബന്ദ് നടക്കുന്നതിനിടെയാണ് ബിജെപി ജനറൽ സെക്രട്ടറിയും ഛത്തീസ്‌ഗഡിന്‍റെ ചുമതലയുമുള്ള ഡി പുരന്ദേശ്വരിയുടെ പ്രസ്‌താവന.
പുതിയ നിയമങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി കർഷകരെ സഹായിക്കുന്നതിന് ഉള്ളതാണെന്നും പുരന്ദേശ്വരി പറഞ്ഞു. പുതിയ നിയമങ്ങളുടെ ഏക ലക്ഷ്യം കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ആർക്കും എവിടെയും മികച്ച വിലയ്ക്ക് വിൽക്കാൻ അനുവദിക്കുക എന്നതാണെന്നും പുരന്ദേശ്വരി അഭിപ്രായപ്പെട്ടു.